നാദാപുരം : (https://nadapuram.truevisionnews.com/)പുളിയാവ് നാഷണൽ കോളേജ് വിദ്യാർത്ഥി യൂണിയൻ മാഗസിൻ മഷി കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫസർ യുസുഫ് മാഗസിൻ എഡിറ്റർ മുഹമ്മദ് അൻഷിലിന് കൈമാറി പ്രകാശനം നിർവഹിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോ മധുസൂദനൻ അധ്യക്ഷത വഹിച്ചു,കോളേജ് ട്രസ്റ്റ് ചെയർമാൻ അബ്ദുല്ല വയലോളി,സെക്രട്ടറി മരുന്നോളി കുഞ്ഞബ്ദുള്ള മാസ്റ്റർ,ട്രസ്റ്റ് ഭാരവാഹികളായ ഇസ്മായിൽ പൊയിൽ,ഹമീദ് വി പി,കെ കെ അബുബക്കർ ഹാജി,വൈസ് പ്രിൻസിപ്പൽ ഷിംജിത്,സ്റ്റാഫ് എഡിറ്റർ നസീം അലി,റംഷിദ് ചേരാനാണ്ടി,അനീസ്,യൂണിയൻ ചെയർമാൻ ഹാദി എന്നിവർ ആശംസകൾ നേർന്നു.
മാഗസിൻ അംഗങ്ങളായ റഫ അബ്ദുല്ല,ഫാത്തിമ,നാജിയ,ഷംനാദ്,സഹ്‌റ,അവന്തിക,ജൂസൈം എന്നിവർ പങ്കെടുത്തു
College student magazine 'Mashi' published



































