നാദാപുരം:(https://nadapuram.truevisionnews.com/) പേരോട് ഉസ്താദിനെ പൗരാവലി ആദരിച്ചു. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരുടെ 'മനുഷ്യര്‍ക്കൊപ്പം'എന്ന പ്രമേയത്തില്‍ നടത്തിയ കേരള യാത്ര സമാപിച്ച് നാട്ടില്‍ തിരിച്ചെത്തിയ ഉപ നായകന്‍ സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫിക്ക് നാദാപുരത്ത് പൗരാവലി സ്വീകരണം നല്‍കി ആദരിച്ചു.
ജനുവരി ഒന്നിന് കാസര്‍ക്കോട് നിന്നാരംഭിച്ച് പതിനാറിന് തിരുവനന്തപുത്ത് പ്രാഡഗംഭീര സമാപനത്തിന് ശേഷം ഇന്നലെയാണ് ഉസ്താദ് ജന്മ നാട്ടില്‍ തിരിച്ചെത്തിയത്.ഇ കെ വിജയന്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വീകരണ യോഗം
കോഴിക്കോട് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ നവാസ് ഉദ്ഘാടനം ചെയ്തു.സയ്യിദ് ഹുസൈന്‍ സഖാഫിയുടെ പ്രാര്‍ഥനയോടെ തുടങ്ങിയ ചടങ്ങില്‍ എസ് വൈ എസ് നോര്‍ത്ത് ജില്ല സെക്രട്ടറി റാശിദ് ബുഖാരി പരിചയപ്പെടുത്തി.സമസ്ത കേരള ജം ഈയ്യത്തുല്‍ ഉലമ താലൂക്ക് പ്രസിഡന്റ് സയ്യിദ് ത്വാഹ തങ്ങള്‍ സഖാഫി,
നാദാപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ കെ എം രഘുനാഥ്,തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വളപ്പില്‍ കുഞ്ഞമ്മദ്,ഹുസൈന്‍ മാസ്റ്റര്‍ കുന്നത്ത്,അബ്ദുളള വയലോളി,മോഹനന്‍ പാറക്കടവ്,വി വി മുഹമ്മദലി,ഡോ സുബൈര്‍,പുന്നോറത്ത് അമ്മദ് ഹാജി,ചിയ്യൂര്‍ അബ്ദുറഹ്മാന്‍ ദാരിമി,ഹക്കിം കല്ലുവളപ്പില്‍ എന്നിവര്‍ സംസാരിച്ചു.പേരോട് അബ്ദുറഹ്മാന്‍ സഖാഫി മറുപടി പ്രഭാഷണം നടത്തി.

Hometown honors Perode Ustad











































