നാദാപുരം : (nadapuram.truevisionnews.com)കേരളസർക്കാർ സ്ഥാപനമായ ഐ.എച്ച് ആർ ഡിയുടെ കീഴിൽ കല്ലാച്ചി പയന്തോങ്ങിൽ പ്രവർത്തിക്കുന്ന നാദാപുരം കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ബിരുദ കോഴ്സുകളിൽ ഒഴിവ്.
കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള നാലു വർഷ ബി.സി.എ ,ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് എന്നീ ബിരുദ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് 23,24 തീയതികളിൽ സ്പോട് അഡ്മിഷൻ നടത്തുന്നത്.
എസ് സി/എസ് ടി/ഒ ഇ സി/ഒ ബി എച്ച് വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10മണിക്ക് കോളജ് ഓഫീസിൽ റിപ്പോർട്ട് ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. ഫോൺ: 6282-929966,85 47 00 50 56, 0496 2556300
#Spot #admission #Vacancy #Undergraduate #Courses #Nadapuram #College #Applied #Science










































