#case | വിമാനത്താവളത്തിന്‍റെ ആകാശ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമിലിട്ടു, എടച്ചേരി സ്വദേശി വ്ളോഗര്‍ക്കെതിരെ കേസ്

 #case | വിമാനത്താവളത്തിന്‍റെ ആകാശ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമിലിട്ടു, എടച്ചേരി സ്വദേശി വ്ളോഗര്‍ക്കെതിരെ കേസ്
Sep 6, 2024 04:52 PM | By ADITHYA. NP

നാദാപുരം:(nadapuram.truevisionews.com)  നെടുമ്പാശേരി വിമാനത്താവളത്തിന്റെ ആകാശദൃശ്യങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച വ്ലോഗര്‍ക്കെതിരെ കേസ്. നാദാപുരം എടച്ചേരി സ്വദേശി അര്‍ജുന്‍ സാബിനെതിരെയാണ് നെടുമ്പാശേരി പൊലീസ് കേസ് എടുത്തത്.

വീഡിയോ കണ്ടന്റ് ക്രിയേറ്ററായ അര്‍ജുന്‍ ‘മല്ലു ഡോറ’ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചത്. വിമാനത്താവളത്തിന്റെ ആകാശദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനെ കുറിച്ച് വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.തുടര്‍ന്ന് ഡ്രോണ്‍ പറത്താന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ ആര്‍ക്കെങ്കിലും അനുമതി നല്‍കിയിരുന്നോ എന്ന് അന്വേഷിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടിയെന്ന് പൊലീസ് പറഞ്ഞു.

പിന്നീട് പൊലീസ് ഇന്‍സ്റ്റഗ്രാം ഐഡി ട്രാക്ക് ചെയ്യുകയും അര്‍ജുനെ ചോദ്യം ചെയ്യുകയും ചെയ്തു. ആഗസ്റ്റ് 26നാണ് ഡ്രോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും ഡ്രോണും റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങളും കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.

ഡ്രോണുകളുടെ നിരോധിത മേഖലയാണ് കൊച്ചി വിമാനത്താവളം. അനുമതിയില്ലാതെയാണ് ഡ്രോണ്‍ പറത്തിയതെന്ന് അര്‍ജുന്‍ പൊലീസിനോട് സമ്മതിച്ചു.

#Aerial #footage #airport #posted #Instagram #case #filed #against #vlogger #Edachery

Next TV

Related Stories
ഹാശിമിയ്യ സെമിനാർ ശ്രദ്ധേയമായി

Sep 9, 2025 09:01 PM

ഹാശിമിയ്യ സെമിനാർ ശ്രദ്ധേയമായി

ഹാശിമിയ്യ സെമിനാർ...

Read More >>
വോട്ടർ പട്ടികയിലെ അപാകത പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കും -യു ഡി എഫ്

Sep 9, 2025 07:59 PM

വോട്ടർ പട്ടികയിലെ അപാകത പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കും -യു ഡി എഫ്

വോട്ടർ പട്ടികയിലെ അപാകത പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭമെന്ന് യു ഡി...

Read More >>
ചങ്ങാതിക്ക് ഒരു തൈ ; തൂണേരിയിൽ തൊഴിലുറപ്പ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ ക്യാമ്പയിൻ

Sep 9, 2025 07:22 PM

ചങ്ങാതിക്ക് ഒരു തൈ ; തൂണേരിയിൽ തൊഴിലുറപ്പ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ ക്യാമ്പയിൻ

ചങ്ങാതിക്ക് ഒരു തൈ, തൂണേരിയിൽ തൊഴിലുറപ്പ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ ക്യാമ്പയിൻ...

Read More >>
പ്രതിഷേധ സദസ്സ്; പൊലീസ് സ്റ്റേഷനുകൾക്ക് മുമ്പിൽ നാളെ കോൺഗ്രസ് പ്രതിഷേധം

Sep 9, 2025 06:17 PM

പ്രതിഷേധ സദസ്സ്; പൊലീസ് സ്റ്റേഷനുകൾക്ക് മുമ്പിൽ നാളെ കോൺഗ്രസ് പ്രതിഷേധം

നാദാപുരത്ത് പൊലീസ് സ്റ്റേഷനുകൾക്ക് മുമ്പിൽ നാളെ കോൺഗ്രസ്...

Read More >>
ജീവനക്കാർ പ്രതിഷേധിച്ചു; ആശുപത്രിയിലെ അക്രമം, പൊലീസ് കേസെടുക്കണം -സൂപ്രണ്ട്

Sep 9, 2025 06:05 PM

ജീവനക്കാർ പ്രതിഷേധിച്ചു; ആശുപത്രിയിലെ അക്രമം, പൊലീസ് കേസെടുക്കണം -സൂപ്രണ്ട്

വളയം സർക്കാർ ആശുപത്രിയിലെ അക്രമത്തിൽ പൊലീസ് കേസെടുക്കണമെന്ന് സൂപ്രണ്ട് ഡോ....

Read More >>
നാദാപുരത്ത് ലേലം വാശിയായി; ആട്ടിൻ തലയ്ക്ക് പ്രവാസി നൽകിയത് ഒരു ലക്ഷം രൂപ

Sep 9, 2025 03:57 PM

നാദാപുരത്ത് ലേലം വാശിയായി; ആട്ടിൻ തലയ്ക്ക് പ്രവാസി നൽകിയത് ഒരു ലക്ഷം രൂപ

നാദാപുരത്ത് രു ലക്ഷം രൂപയ്ക്ക് ആട്ടിന്‍തല ലേലത്തില്‍ വിളിച്ച്...

Read More >>
Top Stories

News Roundup

//Truevisionall