#logoreleased | ശാസ്ത്രോത്സവം; നാദാപുരം ഉപജില്ലാ ശാസ്ത്രമേള ലോഗോ പ്രകാശനം ചെയ്തു

#logoreleased | ശാസ്ത്രോത്സവം; നാദാപുരം ഉപജില്ലാ ശാസ്ത്രമേള ലോഗോ പ്രകാശനം ചെയ്തു
Sep 14, 2024 11:07 AM | By Adithya N P

നാദാപുരം: (nadapuram.truevisionews.com)നാദാപുരം ഉപജില്ല ശാസ്ത്രമേളയുടെ ലോഗോ പ്രകാശനം വാണിമേൽ ക്രസന്റ്റ് ഹയർ സെക്കണ്ടറി സ്കൂ‌കൂളിൽ നടന്നു.ലോഗോ പ്രകാശന കർമ്മം വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യ നിർവഹിച്ചു.

മേളയുടെ ജനറൽ കൺവീനർ ക്രസൻ്റ് ഹയർ സെക്കണ്ടറി പ്രിൻസിപ്പൾ കെ. പ്രീത ഏറ്റുവാങ്ങി. ഓക്ടോബർ 9, 10 തിയ്യതികളിലാണ് ശാസ്ത്രോത്സവം വാണിമേൽ ക്രസന്റ്റ് ഹയർസെക്കണ്ടറി സ്‌കൂളിൽ നടക്കുന്നത്.

ആദ്യ ദിനമായ ഒക്ടോബർ 9 ന് ഗണിതശാസ്ത്രം പ്രവൃത്തിപരിചയം, ഐ ടി മേളകൾ നടക്കും 10 ന് ശാസ്ത്രം, സാമൂഹ്യശാസ്ത്ര മത്സങ്ങൾ നടക്കും.പാറക്കടവ് ജി.യു.പി സ്കൂൾ അധ്യാപകനും പ്രവൃത്തി പരിചയ മേള കൺവീനറുമായ പി.വത്സനാണ് ശാസ്ത്രോത്സവ ലോഗോ തയ്യാറാക്കിയത്.

ഇന്നലെ വിളിച്ചു ചേർത്ത വിവിധ സബ് കമ്മിറ്റികളുടെ യോഗത്തിലാണ് ലോഗോ പ്രകാശനം നടന്നത്. നാദാപുരം എ.ഇ.ഒ പി രാജീവൻ അധ്യക്ഷത വഹിച്ചു.

വാർഡ് അംഗങ്ങളായ വി.കെ മൂസ, കണ്ടിയിൽ ഫാത്തിമ, പറമ്പത്ത് റസാഖ് ക്രസന്റ്റ് ഹൈസ്കൂൾ പ്രധാനധ്യാപകൻ എം.കെ അഷ്റഫ്, പ്രോഗ്രാം കൺവീനർ കെ.വി. കുഞ്ഞമ്മദ് വിവിധ സബ് കമ്മിറ്റി ഭാരവാഹികൾ സംസാരിച്ചു.

#Science #Festival #Nadapuram #Upazila #Science #Fair #logoreleased

Next TV

Related Stories
പേരോട് ഉസ്താദിന് ജന്മനാടിന്റെ ആദരം

Jan 17, 2026 08:28 PM

പേരോട് ഉസ്താദിന് ജന്മനാടിന്റെ ആദരം

പേരോട് ഉസ്താദിന് ജന്മനാടിന്റെ ആദരം...

Read More >>
നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെയും,വൈസ് പ്രസിഡന്റിനെയും മുസ്‌ലിം യൂത്ത് ലീഗ് അനുമോദിച്ചു

Jan 17, 2026 05:41 PM

നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെയും,വൈസ് പ്രസിഡന്റിനെയും മുസ്‌ലിം യൂത്ത് ലീഗ് അനുമോദിച്ചു

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെയും,വൈസ് പ്രസിഡന്റിനെയും മുസ്‌ലിം യൂത്ത് ലീഗ്...

Read More >>
സഹകാരി;  കേരള കോ- ഓപ്പറേറ്റീവ് എം ബ്ലോയീസ് യൂണിയൻ  മെമ്പർഷിപ്പ് ഏരിയ തല ഉദ്ഘാടനം

Jan 17, 2026 11:02 AM

സഹകാരി; കേരള കോ- ഓപ്പറേറ്റീവ് എം ബ്ലോയീസ് യൂണിയൻ മെമ്പർഷിപ്പ് ഏരിയ തല ഉദ്ഘാടനം

കേരള കോ- ഓപ്പറേറ്റീവ് എം ബ്ലോയീസ് യൂണിയൻ മെമ്പർഷിപ്പ്...

Read More >>
വഴി തർക്കം; അരൂരിൽ അയൽവാസിയുടെ അക്രമത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

Jan 16, 2026 09:52 PM

വഴി തർക്കം; അരൂരിൽ അയൽവാസിയുടെ അക്രമത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

അരൂരിൽ അയൽവാസിയുടെ അക്രമത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര...

Read More >>
Top Stories