#fire | മംഗലാട് തേങ്ങാക്കൂടക്ക് തീ പിടിച്ചു; രണ്ടായിരത്തോളം തേങ്ങ കത്തി നശിച്ചു

#fire  | മംഗലാട് തേങ്ങാക്കൂടക്ക്  തീ പിടിച്ചു; രണ്ടായിരത്തോളം തേങ്ങ കത്തി നശിച്ചു
Sep 23, 2024 09:23 PM | By Adithya N P

നാദാപുരം : (nadapuram.truevisionnews.com) തണ്ണീർപന്തൽ മംഗലാട് വീടിനോട് ചേർന്ന തേങ്ങാക്കൂടക്ക് തീ പിടിച്ചു. രണ്ടായിരത്തോളം തേങ്ങ കത്തി നശിച്ചു. രക്ഷാ പ്രവർത്തനം നടത്തിയത് ഫയർ ഫോഴ്സ് സംഘം.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോട് കൂടിയാണ് ആയഞ്ചേരി പഞ്ചായത്ത് മംഗലാട് കിഴക്കയിൽ സൂപ്പി ഹാജിയുടെ വീടിനോട് ചേർന്ന തേങ്ങാക്കൂടക്ക് തീ പിടിച്ചത്.


വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് നാദാപുരം സ്റ്റേഷൻ ഓഫീസർ വരുൺ.എസ് ന്റെ നേതൃത്യത്തിൽ രണ്ടു യൂണിറ്റ് സേന സംഭവസ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി അപകട സാധ്യത ഒഴിവാക്കി.


ഏതാണ്ട് ആറായിരത്തോളം തേങ്ങ ഉണ്ടായിരുന്നതിൽ നാലായിരത്തിലധികം തേങ്ങ സംരക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്.

അഗ്നിശമന പ്രവർത്തനത്തിൽ സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ സജി ചാക്കോ. സി, ഫയർ &റെസ്ക്യൂ ഓഫീസർമാരായ അനൂപ്. കെ., ആദർശ്. വി. കെ, സുദീപ് എസ്. ഡി, പ്രബീഷ് കുമാർ, സജീഷ്. എം, ശ്യാം ജിത്ത് എന്നിവർ പങ്കെടുത്തു.

#Mangalad #coconut #house #caught #fire #About #two #thousand #coconuts #burnt

Next TV

Related Stories
സഹകാരി;  കേരള കോ- ഓപ്പറേറ്റീവ് എം ബ്ലോയീസ് യൂണിയൻ  മെമ്പർഷിപ്പ് ഏരിയ തല ഉദ്ഘാടനം

Jan 17, 2026 11:02 AM

സഹകാരി; കേരള കോ- ഓപ്പറേറ്റീവ് എം ബ്ലോയീസ് യൂണിയൻ മെമ്പർഷിപ്പ് ഏരിയ തല ഉദ്ഘാടനം

കേരള കോ- ഓപ്പറേറ്റീവ് എം ബ്ലോയീസ് യൂണിയൻ മെമ്പർഷിപ്പ്...

Read More >>
വഴി തർക്കം; അരൂരിൽ അയൽവാസിയുടെ അക്രമത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

Jan 16, 2026 09:52 PM

വഴി തർക്കം; അരൂരിൽ അയൽവാസിയുടെ അക്രമത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

അരൂരിൽ അയൽവാസിയുടെ അക്രമത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര...

Read More >>
Top Stories