അരൂർ: [nadapuram.truevisionnews.com] അരൂരിൽ വീട്ടിൽ നിന്ന് സ്വർണാഭരണം മോഷണം പോയതായി പോലീസിൽ പരാതി. അരൂർ നടേമ്മൽ ചുണ്ടക്കാട്ടിൽ നാണുവിൻ്റെ വീട്ടിലാണ് മോഷണം നടന്നത്.
ബുധനാഴ്ച രാവിലെ 8 നും വൈകീട്ട് 3 നും ഇടയിലാണ് സംഭവം.നാണുവും ഭാര്യയും രാവിലെ ജോലിക്ക് പോയതാണ്. വൈകീട്ട് തിരിച്ചെത്തി കിടപ്പുമുറിയിലെ അലമാര പരിശോധിച്ചപ്പോഴാണ് സ്വർണാഭരണം നഷ്ടപ്പെട്ടതറിയുന്നത്.
അതിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ടിട്ടില്ല. വീട്ടുകാർ സൂക്ഷിച്ച താക്കോലുകൾ എടുത്ത് തുറന്ന് സ്വർണം അപഹരിച്ചശേഷം അതേ സ്ഥാനത്ത് തന്നെ താക്കോലുകൾ വെച്ചതായി വീട്ടുകാർ പറഞ്ഞു.
നാദാപുരം പോലിസും വിരലടയാള വിദ്ഗ്ദരും പരിശോധന നടത്തി. പോലീസ് അന്വേഷണമാരംഭിച്ചു.
Robbery in Aroor, opening cupboard with key










































