നാദാപുരം: [nadapuram.truevisionnews.com] നാദാപുരം പാലിയേറ്റീവ് കെയറിൻ്റെ നേതൃത്വത്തിൻ പാലിയേറ്റീവ് ദിനമാചരിച്ചു. ചെക്ക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്‌തു.
ചെയർമാൻ കെ.ഹേമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജാഫർവാണിമേൽ പാലിയേറ്റീവ് സന്ദേശം നൽകി. കൺവീനർ എ റഹീം പ്രതിജ്ഞ ചൊല്ലി കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സഫിയ വയലോളി സുമയ്യ പാട്ടത്തിൽ, ഗ്രാമപഞ്ചായത്ത് മെമ്പർ ജമീല സി.കെ, ഡോ. കെ.പി. സൂപ്പി, വയലോളി അബ്‌ദുള്ള, ടി.കെ. രാഘവൻ, വി. രാജലക്ഷ്‌മി, കൺവീനർ എ.റഹിം, മുഹമ്മദ് നജീബ് പ്രസംഗിച്ചു.
നാദാപുരം പാലിയേറ്റീവ് കെയറിൽ നിന്ന് തെറാപ്പി ചെയ്‌തു വരുന്ന സ്വരാത്മിക തെറാപ്പിഉപകരണവും തൂണേരി ബ്ലോക്ക് പെൻഷനേഴ്‌സ് യൂണിയൻ പാലിയേറ്റീവ് ഉപകരണങ്ങളും വിതരണം ചെയ്തു.
Palliative Care Day Celebration and Equipment Distribution











































