---
title: "#familymeeting | ഇയ്യംകോട് ഭിന്നശേഷി കുടുംബ സംഗമം സംഘടിപ്പിച്ചു "
english_title: "#Differentiation #organized #family #meeting"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/247212/differentiation-organized-family-meeting"
published_at: "2024-11-04T16:59:00+05:30"
category: "News"
language: "ml"
image: "https://nadapuram.truevisionnews.com/image-uploads/6728b0b7e3274_iyyamkod.jpg"
keywords: []
---

# #familymeeting | ഇയ്യംകോട് ഭിന്നശേഷി കുടുംബ സംഗമം സംഘടിപ്പിച്ചു 

> **Lead Summary:** **നാദാപുരം: ** നാദാപുരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലെ ഭിന്ന ശേഷിക്കാരുടെ സംഗമം നടത്തി.

## Article Content

**നാദാപുരം: ** നാദാപുരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലെ ഭിന്ന ശേഷിക്കാരുടെ സംഗമം നടത്തി.

ഇയ്യംകോട് വായനശാല അംഗനവാടിയിൽ നടന്ന സംഗമം വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ നാസർ ഉത്ഘാടനം ചെയ്‌തു .

ഭിന്നശേഷിക്കാർക്ക് ലഭിക്കേണ്ടുന്ന ആനുകൂല്യങ്ങൾ അവകാശങ്ങൾ എന്നിവയെ കുറിച്ച് ഉൽബോധനം നടന്നു .

ഭിന്നശേഷിക്കാർ, കുടുംബാംഗങ്ങൾ, ജാഗ്രത സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു .അംഗനവാടി വർക്കർമാരായ ബീന മാവിലപ്പടി, കെ ടി ഷീബ, ആശാ വർക്കർ പി പി ഷൈമ, പി പി റസാഖ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/247212/differentiation-organized-family-meeting)