---
title: " #PainandPalliative | ഓർമ്മ കട്ടിൽ; സുരക്ഷ പാലിയേറ്റീവിന് കട്ടിലുകൾ സംഭാവന നൽകി"
english_title: "#Sukarsha #Pain #and #Palliative #donated #beds"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/252485/sukarsha-pain-and-palliative-donated-beds"
published_at: "2024-11-28T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674885960500a_pain_and_palliative.jpg"
keywords: []
---

#  #PainandPalliative | ഓർമ്മ കട്ടിൽ; സുരക്ഷ പാലിയേറ്റീവിന് കട്ടിലുകൾ സംഭാവന നൽകി

> **Lead Summary:** **വളയം: ** അടുത്തിടെ അന്തരിച്ച വെളുത്ത പറമ്പത്ത് പുരുഷോത്തമന്റെ സ്മരണയ്ക്കായി കുടുംബം സുരക്ഷ പെയിൻ&പാലിയേറ്റീവ് കല്ലുനിര മേഖലാ കമ്മറ്റിക്ക് രണ്ട് ഹോസ്പിറ്റൽ കട്ടിലുകൾ സംഭാവന നൽകി.

## Article Content

**വളയം: ** അടുത്തിടെ അന്തരിച്ച വെളുത്ത പറമ്പത്ത് പുരുഷോത്തമന്റെ സ്മരണയ്ക്കായി കുടുംബം സുരക്ഷ പെയിൻ&പാലിയേറ്റീവ് കല്ലുനിര മേഖലാ കമ്മറ്റിക്ക് രണ്ട് ഹോസ്പിറ്റൽ കട്ടിലുകൾ സംഭാവന നൽകി.

സുരക്ഷ നാദാപുരം ഏരിയകമ്മറ്റിയുടെ രക്ഷാധികാരിയും സിപിഐ എം ജില്ലാ കമ്മറ്റി അംഗവുമായ പി.പി ചാത്തു ഏറ്റുവാങ്ങി.

ചടങ്ങിൽ ലോക്കൽ സെക്രട്ടറി എ.കെ രവീന്ദ്രൻ, വി.കെ.രവി, എം.സുമതി, ദേവി ടീച്ചർ, ജ്യോതിസ്, തേജസ്സ്, സുരക്ഷ കല്ലുനിര മേഖലാ കൺവീനർ വൈ.എം.ശ്രീധരൻ മാസ്റ്റർ, എം.നികേഷ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/252485/sukarsha-pain-and-palliative-donated-beds)