#Vilagadurulpottal | ആദ്യ ഘട്ട സഹായം; വിലങ്ങാട് ഉരുൾപൊട്ടൽ കൃഷി നാശത്തിന് 11.7 ലക്ഷം അനുവദിച്ചു

#Vilagadurulpottal | ആദ്യ ഘട്ട സഹായം; വിലങ്ങാട് ഉരുൾപൊട്ടൽ കൃഷി നാശത്തിന് 11.7 ലക്ഷം അനുവദിച്ചു
Nov 29, 2024 11:49 AM | By akhilap

നാദാപുരം: (nadapuram.truevisionnews.com) വിലങ്ങാട് ഉരുൾപൊട്ടലിൽ കൃഷി നഷ്ടപ്പെട്ടവർക്ക് 11.7 ലക്ഷം രൂപ ധനസഹായം അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി.

വാണിമേൽ പഞ്ചായത്തിലെ 85 കർഷകർക്ക് 9,99,550 ലക്ഷം രൂപയും നരിപ്പറ്റ പഞ്ചായത്തിലെ 12 കർഷകർക്ക് 1,25,400 രൂപയുമാണ് വിതരണം ചെയ്യുക.

വളർത്തുമൃഗങ്ങളെ നഷ്ടമായ 9 കർഷകർക്ക് 47,000 രൂപയും അനുവദിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ മാനദണ്ഡപ്രകാരമാണ് തുക അനുവദിച്ചിരിക്കുന്നത്.

എൻഐടി സംഘത്തിന് കൈമാറിയ ഡ്രോൺ സർവേ ഡാറ്റ വിശദ പഠനം പൂർത്തീകരിച്ച് ഉടൻ സമർപ്പിക്കാൻ ജില്ല കലക്ടർ നിർദ്ദേശിച്ചിട്ടുണ്ട്.

വാണിമേൽ പഞ്ചായത്തിലെ 9, 10, 11 വാർഡുകൾ പൂർണ്ണമായും നരിപ്പറ്റ പഞ്ചായത്തിൻ്റെ വിലങ്ങാട് ഭാഗം വരുന്ന വാർഡുകളിലെയും വിവരങ്ങൾ. സർവ്വേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഏറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ഡ്രോൺ ഇമേജിനേഷൻ കമ്പനിയാണ് ഡ്രോൺ ഉപയോഗിച്ച് ത്രിഡി സർവേ പൂർത്തീകരിച്ചത്.

പുനരധിവസിപ്പിക്കുന്നതിൻ്റെ ഭൂമി അനുവദിക്കുന്നത് സംമ്പന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ഡിസംമ്പർ 6 ന് 2 30 വിലങ്ങാട് പാരിഷ് ഹാളിൽ ചേരുന്ന യോഗത്തിൽ ഇ കെ വിജയൻ എംഎൽഎ, ജില്ല കലക്ടർ ഉൾപെടെയുള്ളവർ പങ്കെടുക്കുമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി അധികൃതർ പറഞ്ഞു.

#Firstaid #11.7lakhs #sanctioned #Vilangad #landslide #crop #damage.

Next TV

Related Stories
#Trikartika | തൃക്കാർത്തിക ദീപം തെളിയിക്കൽ വെള്ളിയാഴ്ച

Dec 11, 2024 07:59 PM

#Trikartika | തൃക്കാർത്തിക ദീപം തെളിയിക്കൽ വെള്ളിയാഴ്ച

ഒരു ലക്ഷത്തോളം ദീപങ്ങൾ തെളിയിക്കാൻ റോഡിൻ്റെ ഒരു വശത്ത് സൗകര്യം ഒരുക്കുമെന്ന് ഭാരവാഹികൾ...

Read More >>
#Womensleague | ധന സമാഹരണം; പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ പ്രചാരണം സജീവമാക്കാൻ വനിതാ ലീഗ്

Dec 11, 2024 03:25 PM

#Womensleague | ധന സമാഹരണം; പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ പ്രചാരണം സജീവമാക്കാൻ വനിതാ ലീഗ്

ജില്ലാ ഉപാധ്യക്ഷൻ അഹമ്മദ് പുന്നക്കൽ ഡയാലിസിസ് സെൻ്ററിൻ്റെ പ്രവർത്തനങ്ങൾ...

Read More >>
 #gasstove | കോടഞ്ചേരി മണികണ്ഠ മഠത്തിലേക്ക് ഗ്യാസ് അടുപ്പ് നൽകി

Dec 11, 2024 02:12 PM

#gasstove | കോടഞ്ചേരി മണികണ്ഠ മഠത്തിലേക്ക് ഗ്യാസ് അടുപ്പ് നൽകി

വാർഡ് മെമ്പർ അഡ്വ പി പി ലത ഏറ്റുവാങ്ങി മഠം ഭാരവാഹികളെ...

Read More >>
#parco | ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Dec 11, 2024 12:52 PM

#parco | ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories

News Roundup

Entertainment News