Dec 9, 2024 03:12 PM

തുണേരി: (nadapuram.truevisionnews.com) തുണേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം 2024 സമാപിച്ചു .വിവാ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വെള്ളൂർ 359 പോയിന്റ് നേടി ഓവറോൾ ചാമ്പ്യന്മാരായി.

202 പോയിന്റ് നേടിയ യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കോടഞ്ചേരിയാണ് റണ്ണേഴ്സ് അപ്പ് .

തൂണേരി ഇ വി യു പി സ്കൂൾ നടന്ന കലാ മത്സരങ്ങളോടെയാണ് കേരളോത്സവം സമാപിച്ചത്. സമാപന സമ്മേളനവും സമ്മാന വിതരണവും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യൻ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജില കിഴക്കും കരമൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഷീദ് കാഞ്ഞിരക്കണ്ടിയിൽ, ടി എൻ രഞ്ജിത്ത് , കെ മധു മോഹനൻ, കൃഷ്ണൻ കാനന്തേരി, ഫൗസിയ സലീം എൻസി, അശോകൻ തൂണേരി ആനന്ദശീലൻ മാസ്റ്റർ പുഷ്പരാജൻ മാസ്റ്റർ ,വി കെ രജീഷ് എന്നിവർ സംസാരിച്ചു.

നവംബർ 21 മുതൽ പേരോട് എം ഐ എം ഹയർ സെക്കൻഡറി സ്കൂൾ , ചാലപ്പുറം തൂണേരി, വെള്ളൂർ എന്നീ വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തിയ ഗെയിംസ് മത്സരങ്ങൾ അത്ലറ്റിക്സ് മത്സരങ്ങൾ, വടംവലി ഉൾപ്പെടെയുള്ള വിവിധ ഇനങ്ങൾക്ക് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റജുല നെടുമ്പ്രത്ത്,പി ഷാഹിന,ലിഷ കുഞ്ഞിപുരയിൽ, ഫസൽ മാട്ടാൻ, ദീപേഷ് പയേരി, അജ്മൽ, വാരിസ് എന്നിവർ നേതൃത്വം നൽകി.


#brilliant #finale #Viva #Vellore #Overall #Champions #Thooneri #Panchayath #Kerala #Festival

Next TV

Top Stories










News Roundup






Entertainment News





//Truevisionall