#Trikartika | തൃക്കാർത്തിക ദീപം തെളിയിക്കൽ വെള്ളിയാഴ്ച

#Trikartika | തൃക്കാർത്തിക ദീപം തെളിയിക്കൽ വെള്ളിയാഴ്ച
Dec 11, 2024 07:59 PM | By Jain Rosviya

നാദാപുരം : (nadapuram.truevisionnews.com) കുഞ്ഞല്ലൂർ ശ്രീ നരസിംഹമൂർത്തി ക്ഷേത്രം പുറമേരി നമസ്കാര മണ്ഡപം പുതുക്കി പണിയുന്നതിൻ്റെ ഭാഗമായി നടത്തുന്ന തൃക്കാർത്തിക ദീപം തെളിയിക്കൽ വെളളി വൈകീട്ട് 6 മണിക്ക് നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

കുഞ്ഞല്ലൂർ ശ്രീ നരസിംഹമൂർത്തി ക്ഷേത്രം, കോട്ടത്ത് പരദേവതാ ക്ഷേത്രം, ഉദയപുരം ശ്രീ മഹാദേവ ക്ഷേത്രം, കാര്യാട്ട് ശ്രീ മഹാവിഷ്ണു ക്ഷേത്രം, പുറമേരി ശ്രീ വേട്ടക്കാരൻ പരദേവതാ ക്ഷേത്രം എന്നീ അഞ്ച് അമ്പലങ്ങളെ കോർത്തിണക്കി രണ്ട് കിലോമീറ്റർ ദൂരത്തിലാണ് ദീപം തെളിയിക്കുന്നത്.

ഒരു ലക്ഷത്തോളം ദീപങ്ങൾ തെളിയിക്കാൻ റോഡിൻ്റെ ഒരു വശത്ത് സൗകര്യം ഒരുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

വാർത്ത സമ്മേളനത്തിൽ പരിപാടിയുടെ കോഡിനേറ്റർ ഒ പി ഉദയകുമാർ ,ഉത്സവ ആഘോഷ കമ്മിറ്റി പ്രസിഡൻ്റ് കെ കെ സുജിത്ത്, സെക്രട്ടറി എം വി രജീഷ് എന്നിവർ പങ്കെടുത്തു.

#Trikartika #lamp #lighting #Friday

Next TV

Related Stories
വിജയോത്സവം; സാക്ഷരതാമിഷൻ ജനപ്രതിനിധികളെ ആദരിച്ചു

Jan 26, 2026 02:21 PM

വിജയോത്സവം; സാക്ഷരതാമിഷൻ ജനപ്രതിനിധികളെ ആദരിച്ചു

സാക്ഷരതാമിഷൻ ജനപ്രതിനിധികളെ...

Read More >>
നാടിൻ്റെ താരങ്ങൾ; വാണിമേലിൻ്റെ അഭിമാനം ഉയർത്തി ചന്ദ്രനും അഷറഫും

Jan 26, 2026 10:38 AM

നാടിൻ്റെ താരങ്ങൾ; വാണിമേലിൻ്റെ അഭിമാനം ഉയർത്തി ചന്ദ്രനും അഷറഫും

വാണിമേൽ സ്വദേശികളായ പൊലീസ് ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചു...

Read More >>
Top Stories










News Roundup