നാദാപുരം: (nadapuram.truevisionnews.com) ചേലക്കാട് സി വോക് പാലിയേറ്റീവിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റിവ് ദിനാചാരണ പരിപാടി സംഘടിപ്പിച്ചു.
നാദാപുരം ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.സി സുബൈർ ഉദ്ഘാടനം ചെയ്തു.
ചെയർമാൻ കോട്ടയിൽ റഷീദ് അധ്യക്ഷനായിരുന്നു.
കുട്ടികളിൽ സ്നേഹ സ്വാന്തന പരിചരണം ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ചേലക്കാട് എം എൽ പി സ്കൂളിലാണ് പരിപാടി സംഘടിപ്പിച്ചത്.
നാദാപുരം പാലിയേറ്റീവ് ജന: കൺവീനർ ഏരത്ത് റഹിം മാസ്റ്റർ പാലിയേറ്റീവ് സന്ദേശം നൽകി. പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി സീവോക്ക് പാലിയേറ്റീവിന് സ്കൂൾ നൽകുന്ന നൽകുന്ന ചികിത്സാ ഉപകരണം ഹെഡ്മിസ്ട്രസ് ഷേർളി ടീച്ചർ ട്രഷറർ വി.ടി.കെ മുഹമ്മദിനു കൈമാറി.
ചടങ്ങിൽ കെ കെ ബഷീർ ,കെ വി അബ്ദുല്ല ഹാജി വി കെ മുഹമ്മദലി,വി ടി കെ അബ്ദുറഹ്മാൻ, ജാഫർ എം സി , സലിം മുഹമ്മദ് ,ഹാരിസ് സി ടി കെ , വി എൻ അബ്ദുല്ല, മുനീബ് പറമ്പത്ത് സംബന്ധിച്ചു .
#Chelakkad #Sivok #organized #Palliative #Day