നാദാപുരം: (nadapuram.truevisionnews.com) സുമനസ്സുകളുടെ പ്രാർത്ഥനയ്ക്കും കനിവുകൾക്കും കാത്തു നിൽക്കാതെ ചെന്നാട്ട് ശശി യാത്രയായി. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു മരണം.
ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഒരു മാസത്തോളമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
വാണിമേലിലെ ഓട്ടോഡ്രൈവർ ആയ ചെന്നാട്ട് ശശിക്കായി വാണിമേലിലെ ഓട്ടോഡ്രൈവർമാർ "ചെങ്ങാട്ട് ശശി ചികിത്സ ഫണ്ട്" എന്ന പേരിൽ ചികിത്സ ഫണ്ട് കമ്മിറ്റി രൂപീകരിച്ചിരുന്നു.
അതിനായി അതിലേക്ക് 1,35,220 രൂപ സ്വരൂപിച്ചിരുന്നു. എന്നാൽ ഇതിനൊന്നും കാത്തുനിൽക്കാതെയാണ് അവർ യാത്രയായത്.
ശശിയുടെ സംസ്ക്കാരം ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് നടന്നു.
മാതാവ്: പരേതനായ ഉണക്കൻ,മാതാവ് ചീരു.
ഭാര്യ: സൗമിശ
മക്കൾ: തന്മയ, തനവ്.
സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, നാണു, ശോഭ, പുഷ്‌പ.
#chennat #sasi #auto #driver #vanimel #passed #away