#MLeagueSoccer | എം ലീഗ സോക്കർ ;പേരോട് എം ഐ എം ഹയർ സെക്കണ്ടറി സ്കൂൾ കാർണിവൽ സമാപിച്ചു

#MLeagueSoccer | എം ലീഗ സോക്കർ ;പേരോട് എം ഐ എം ഹയർ സെക്കണ്ടറി സ്കൂൾ  കാർണിവൽ സമാപിച്ചു
Jan 16, 2025 09:14 PM | By akhilap

നാദാപുരം: (nadapuram.truevisionnews.com) രണ്ട് മാസങ്ങളായി പേരോട് എം ഐ എം ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു വരുന്ന എം ലീഗ സോക്കർ കാർണിവൽ സമാപിച്ചു.

സമാപന ചടങ്ങുകൾ മുൻ വിദ്യാഭ്യാസ മന്ത്രി ഇ ടി മുഹമ്മദ് ബഷീർ എം പി ഉദ്ഘാടനം ചെയ്തു.

ഹെഡ്മാസ്റ്റർ അബ്ദുൽ ജലീൽ കെ സ്വാഗതം പറഞ്ഞു. മാനേജർ പി ബി കുഞ്ഞമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുധ സത്യൻ കളിക്കാരെ പരിചയപ്പെട്ടു.

മുഹമ്മദ് ബംഗ്ലത്ത്, പ്രിൻസിപ്പൽ കുഞ്ഞബ്ദുല്ല കെ, മുഹമ്മദ് പി കെ, സലീം എ കെ, കുഞ്ഞബ്ദുല്ല മരുന്നോളി, കെ പി റിയാസ്, അബ്ദുല്ല ഒലിയോട്ട്, സുമിയ്യത്ത് ടീച്ചർ, അബ്ദുൽ ഹമീദ് മാണിക്കഞ്ചേരി, അബ്ദുൽ ഹമീദ് സി, അഷ്‌റഫ്‌, കെ എം സമീർ, മുഹമ്മദ് ജഫ്നാസ് തുടങ്ങിയവർ പങ്കെടുത്തു.

ഫുട്ബോൾ മത്സരങ്ങളിലൂടെ വിദ്യാർത്ഥികളെ ഉത്തരവാദിത്ത ബോധമുള്ള സമൂഹത്തിന്റെ ഭാഗമാക്കാനുള്ള മാർഗ്ഗം എന്ന നിലയിലാണ് എം ലീഗ സോക്കർ കാർണിവൽ പേരോട് സ്കൂൾ സംഘടിപ്പിച്ചു വരുന്നത്.

2018-19 അക്കാദമിക വർഷത്തിൽ, സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ ഭാഗമായി തുടങ്ങിയ M-Lega സോക്കർ കാർണിവൽ ഇതിനകം മൂന്ന് സീസണുകൾ വിജയകരമായി പൂർത്തിയാക്കി കഴിഞ്ഞു.

2024 സെപ്റ്റംബറിൽ ആണ് നാലാം സീസൺ ആരംഭിച്ചത്.

ആയിരത്തി ഇരുന്നൂറിലധികം കുട്ടികളിൽ നിന്നും വിവിധ ഘട്ടങ്ങളായി നടക്കുന്ന സെലെക്ഷൻ ക്യാമ്പിൽ വിജയിച്ച 140 വിദ്യാർത്ഥികളെ പത്തു ടീമുകളിൽ ആയാണ് ഫുട്ബോൾ കാർണിവൽ സംഘടിപ്പിച്ചത്.

14 വിദ്യാർത്ഥികളെ ഒരു അധ്യാപകന്റെ കീഴിൽ ഫുട്ബോൾ ആവേശത്തിന്റെ പേരിൽ സംഘടിപ്പിക്കുന്നതിലൂടെ കളിക്കാരിൽ സമൂലമായ മാറ്റങ്ങൾ ആണ് സ്കൂൾ ലക്ഷ്യം വെക്കുന്നത്.

കുട്ടികളിൽ ആരോഗ്യ പരമായ ശീലങ്ങൾ വളർത്തിയെടുക്കാനും ലഹരിയുടെ വഴികൾ പതിയിരിക്കുന്ന നാടിന്റെ മാറിയ ചുറ്റുപാടുകളിൽ ജാഗ്രതയോടെ ലഹരിവിരുദ്ധ പോരാട്ടത്തിൽ കളിക്കാരെ അണി നിരത്താനും നല്ല അച്ചടക്കമുള്ള വിദ്യാർത്ഥികളായി അവരെ മാറ്റാനും സുഖമുള്ള ക്ലാസ്സ് റൂം അന്തരീക്ഷം സൃഷ്ടിച്ചെടുക്കാനും കളിയാവേശക്കാരായ കുട്ടികളിലൂടെ മാനേജർമാരായ അധ്യാപകർക്കു കഴിയുന്നു.

M-Lega യുടെ ഭാഗമായി സ്കൂൾ പുറത്തിറക്കിയ തീം സോങ് നേരത്തെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു.

നാട്ടിലെ രാഷ്ട്രീവ സാമൂഹ്യ വിദ്യാഭ്യാസ രംഗങ്ങളിലെ പ്രമുഖർ ഭാഗമായ തീം സോങ്ങിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും പങ്കെടുത്തു. സ്കൂളിലെ അധ്യാപകനായ എ കെ രഞ്ജിത്ത് ആണ് തീം സോങ് ഒരുക്കിയത്.

ഈ ആശയവുമായി അധ്യാപകർ മുന്നോട്ടു വന്നപ്പോൾ സ്കൂൾ മാനേജ്മെന്റും രക്ഷിതാക്കളും നാട്ടുകാരും അകമഴിഞ്ഞ പിന്തുണയാണ് നൽകിയത്.

ദുബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന, പേരോട് കാരനും സ്കൂളിന്റെ അഭ്യുദയകാംക്ഷിയായ കെ പി ഗ്രൂപ്പ്‌ന്റെ തലവൻ കെ.പി മുഹമ്മദ്‌ ആണ് നാല് വർഷമായി ഈ ഫുട്ബോൾ കാർണിവൽ സ്പോൺസർ ചെയ്യുന്നത്.

#MLeague #Soccer #Perode #MIM #Higher #Secondary #School #Carnival #concluded

Next TV

Related Stories
ഡിജിറ്റൽ യുഗത്തിൽ സ്ത്രീകൾ തൊഴിൽ ദാതാക്കളാകണം -കെ.സി റോസക്കുട്ടി ടീച്ചർ

Jan 9, 2026 04:01 PM

ഡിജിറ്റൽ യുഗത്തിൽ സ്ത്രീകൾ തൊഴിൽ ദാതാക്കളാകണം -കെ.സി റോസക്കുട്ടി ടീച്ചർ

സ്ത്രീകൾ തൊഴിൽ ദാതാക്കളാകണം -കെ.സി റോസക്കുട്ടി...

Read More >>
പുറമേരിയിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചു

Jan 9, 2026 01:13 PM

പുറമേരിയിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചു

പുറമേരിയിൽ സ്ഫോടക വസ്തുക്കൾ...

Read More >>
ചരിത്രം മായ്ക്കരുത്; ചരിത്ര സത്യങ്ങൾ പാഠപുസ്തകങ്ങളിൽ നിലനിർത്തണമെന്ന് കെപിഎസ്ടിഎ നാദാപുരം

Jan 9, 2026 11:36 AM

ചരിത്രം മായ്ക്കരുത്; ചരിത്ര സത്യങ്ങൾ പാഠപുസ്തകങ്ങളിൽ നിലനിർത്തണമെന്ന് കെപിഎസ്ടിഎ നാദാപുരം

ചരിത്ര സത്യങ്ങൾ പാഠപുസ്തകങ്ങളിൽ നിലനിർത്തണമെന്ന് കെപിഎസ്ടിഎ...

Read More >>
Top Stories