Jan 9, 2026 09:25 AM

തൂണേരി: [nadapuram.truevisionnews.com] ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ തൂണേരി ടൗണിലെ പഴയ ഹൈമാസ് ലൈറ്റ് മാറ്റി പുതിയത് സ്ഥാപിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ നിർവ്വഹിച്ചു.

ടൗണിലെ വെളിച്ചക്കുറവ് പരിഹരിക്കാൻ പുതിയ ലൈറ്റ് സജ്ജമായതോടെ വ്യാപാരികൾക്കും കാൽനടയാത്രക്കാർക്കും ഇത് വലിയ ആശ്വാസമാകും. ചടങ്ങിൽ വികസന സ്റ്റാൻ്റിംഗ്‌ കമ്മിറ്റി ചെയർമാൻ കെ.എം സമീർ അധ്യക്ഷത വഹിച്ചു.

ആരോഗ്യ സ്റ്റാൻ്റിംഗ്‌ കമ്മിറ്റി ചെയർമാൻ രജീഷ് വി.കെ, വാർഡ് മെമ്പർ രാമചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. എ.കെ.ടി കുഞ്ഞമ്മദ്, കണ്ടിയിൽ മൊയ്തു ഹാജി, സലാം തൂണേരി, ഫസൽ മാട്ടാൻ, വിജീഷ് മാസ്റ്റർ തുടങ്ങിയ പ്രമുഖരും പരിപാടിയിൽ സംബന്ധിച്ചു.

High-mast light in Thuneri Town renovated and installed

Next TV

Top Stories