നാദാപുരം: [nadapuram.truevisionnews.com] 2024-25 വർഷത്തെ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ച് താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ നൽകുന്ന പുരസ്കാരം നാദാപുരം സർവീസ് സഹകരണ ബാങ്ക് കരസ്ഥമാക്കി.
നിക്ഷേപ സമാഹരണം, വായ്പാ വിതരണം, കുടിശ്ശിക നിവാരണം എന്നീ മേഖലകളിലെ ബാങ്കിന്റെ മികവാർന്ന പ്രവർത്തനമാണ് പുരസ്കാരത്തിന് അർഹമാക്കിയത്. സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് മന്തരത്തൂർ സഹകരണ ബാങ്കിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം കെ.കെ ദിനേശൻ അവാർഡ് കൈമാറി.
ബാങ്ക് പ്രസിഡന്റ് പി. രാജൻ, വൈസ് പ്രസിഡന്റ് പി.കെ ശിവദാസൻ, സെക്രട്ടറി പി.കെ മഹിജ എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങൾ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. സഹകരണ യൂണിയൻ ചെയർമാൻ ആയാടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥരും പ്രമുഖരും സംബന്ധിച്ചു.
Best Cooperative Bank Nadapuram Service Cooperative










































