#Karatetraining | സ്വയം പ്രതിരോധിക്കാൻ; ആരോഗ്യ രംഗത്ത് നൂതന പരിപാടിയുമായി നാദാപുരത്ത് കരാട്ടെ പരിശീലനം തുടങ്ങി

#Karatetraining | സ്വയം പ്രതിരോധിക്കാൻ; ആരോഗ്യ രംഗത്ത് നൂതന പരിപാടിയുമായി നാദാപുരത്ത് കരാട്ടെ പരിശീലനം തുടങ്ങി
Jan 19, 2025 01:03 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) നാദാപുരം ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ നൂതന പരിപാടിയിൽ ഉൾപ്പെടുത്തി പെൺകുട്ടികൾക്ക് വേണ്ടി നടത്തുന്ന കരാട്ടെ പരിശീലനം ആരംഭിച്ചു .

നാദാപുരം ടി ഐ എം ഗേൾസ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടന്ന പരിശീലന പരിപാടി ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ നാസർ ഉദ്ഘാടനം ചെയ്തു .

ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ അധ്യക്ഷത വഹിച്ചു.

വിവിധ വാർഡുകളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട 18 വയസ്സുവരെയുള്ള വിദ്യാർത്ഥിനികൾക്ക് പഞ്ചായത്തിന്റെ അഞ്ചോളം കേന്ദ്രങ്ങളിലായിട്ടാണ് പരിശീലനം കൊടുക്കുന്നത് . നാദാപുരം ഓക്സ്ഫോർഡ് മാർഷൽ ആർട്സ് അക്കാദമി ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യുട്ടാണ് കരാട്ടെ പരിശീലനം നൽകുന്നത് .

ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അബ്ബാസ് കണേക്കൽ , വി അബ്ദുൽ ജലീൽ , ഐ ,സി ഡി എസ്‌ സൂപ്പർവൈസർ നിഷ, കരാട്ടെ ആക്കാദമി അംഗങ്ങളായ സി റഫീഖ് , ചേനത്തു ഹാരിസ് എന്നിവർ സംസാരിച്ചു .


#defend #oneself #Karate #training #started #Nadapuram #innovative #program #field #health

Next TV

Related Stories
പുറമേരിയിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചു

Jan 9, 2026 01:13 PM

പുറമേരിയിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചു

പുറമേരിയിൽ സ്ഫോടക വസ്തുക്കൾ...

Read More >>
ചരിത്രം മായ്ക്കരുത്; ചരിത്ര സത്യങ്ങൾ പാഠപുസ്തകങ്ങളിൽ നിലനിർത്തണമെന്ന് കെപിഎസ്ടിഎ നാദാപുരം

Jan 9, 2026 11:36 AM

ചരിത്രം മായ്ക്കരുത്; ചരിത്ര സത്യങ്ങൾ പാഠപുസ്തകങ്ങളിൽ നിലനിർത്തണമെന്ന് കെപിഎസ്ടിഎ നാദാപുരം

ചരിത്ര സത്യങ്ങൾ പാഠപുസ്തകങ്ങളിൽ നിലനിർത്തണമെന്ന് കെപിഎസ്ടിഎ...

Read More >>
Top Stories










News Roundup