നാദാപുരം :(https://nadapuram.truevisionnews.com/) ഉന്നത വിദ്യഭ്യാസ രംഗത്തെ പ്രെഫഷണൽ കോഴ്സുകൾ തെരഞ്ഞെടുക്കുന്നതിനായി വടകര താലൂക്കിലെ വിവിധ കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച നവനിർമ്മാൺ എഡ്യുക്കേഷൻ എക്സ്പോ പുളിയാവ് നേഷണൽ ആട്സ് ആൻ്റ് സയൻസ് കോളേജിൽ സംഘടിപ്പിച്ചു. വിദ്യാർത്ഥി പങ്കാളിത്വം കൊണ്ടും സംഘാടക മികവിനാലും എഡ്യുക്കേഷൻ എക്സ്പോ ശ്രദ്ധേയമായി.
ഡീമ്ഡ് യൂണിവേഴ്സിറ്റി, എംബിഎ @ഐടിഎം, എബ്രോയിഡ് സ്റ്റഡി , ബിസിനസ് സ്കൂൾ , ബാങ്കിംഗ് സ്റ്റഡീസ്, ഏവിയേഷൻ, ഡിഗ്രി, പിജി കോഴ്സുകൾ നൽകുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 22 സ്റ്റാളുകൾ സജ്ജമാക്കിയിരുന്നു. ആയിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.
പുളിയാവ് നേഷണൽ കോളേജിൽ ഇത് നാലാം തവണയാണ് വിദ്യഭ്യാസ എക്സ്പോ നടക്കുന്നത്.
കോളേജ് കരിയർ ഗെയിഡൻസ് സെൽ സംഘടിപ്പിച്ച പരിപാടി കോളേജ് ട്രെസ്റ്റ് ജനറൽ സെക്രട്ടറി മരുന്നോളി കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ. മധുസൂധനൻ അധ്യക്ഷനായി സെക്രട്ടറി പൊയിൽ ഇസ്മയിൽ , വൈസ് പ്രിൻസിപ്പാൾ ഷിംജിത്ത് മൂലയിൽ ,ഹഫ്‌ന ഹമീദ് , റംഷിദ് പിപി, എന്നിവർ സംസാരിച്ചു.
Navnirman Education Expo was a highlight at Puliya National College










































