നാദാപുരം : (nadapuram.truevisionnews.com) നാദാപുരം നോർത്ത് എം.എൽ.പി സ്കൂൾ വാർഷികോത്സവവും കെട്ടിട ശിലാസ്ഥാപനവും വടകര എം.പി ഷാഫി പറമ്പിൽ നിർവഹിച്ചു. സ്വാഗതസംഘം ചെയർമാൻ റഹീം കോറോത്ത് അധ്യക്ഷത വഹിച്ചു.
വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മുഹമ്മദ് ബംഗ്ലത്ത്, ഹമീദ് നരിക്കോൾ, ടി.ടി.കെ അമ്മദ് ഹാജി, അസീസ് കരയത്ത്, റിയാസ് ലൂളി , നരിക്കോൾ നാസർ, ആബിദ് കെ.വി, നൗഫൽ നരിക്കോൾ, പോക്കർ വലിയ പീടികയിൽ, സിദ്ദീഖ് തങ്ങൾ എരഞ്ഞിക്കൽ, സലാഹ് എസ്പാൻഷെ, നംഷി മുഹമ്മദ് പി പി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
മൂന്ന് പതിറ്റാണ്ടു കാലത്തെ സ്തുത്യര്‍ഹ സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപിക റംല ടീച്ചർ, സലിം മാസ്റ്റർ എന്നിവർക്ക് ഉപഹാരം സമർപ്പിച്ചു.
നാദാപുരം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ രാജീവൻ പി പി പുതിയടുത്ത് എൽ എസ് എസ് സ്കോളർഷിപ്പ് വിജയികളെ അനുമോദിച്ചു. ഉപജില്ലാതല അറബിക് മാഗസിൻ മത്സര വിജയികൾക്ക് തൂണേരി ബി.പി.സി സജീവൻ ടി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
സൂപ്പി നരിക്കാട്ടേരി, അഡ്വ. കെ എം രഘുനാഥ്, സി എച്ച് മോഹനൻ ,ഹമീദ് വലിയാണ്ടി , വി വി റിനീഷ്, അഡ്വ. എ സജീവൻ ,അബ്ദുല്ല ഒ. പി ,കുഞ്ഞാലി ഹാജി കണ്ണോത്ത്,നൗഫൽ കെ കെ സിദ്ദീഖ് കുപ്പേരിയിൽ, കരീം വലിയ കണ്ണോത്ത്, അസ്മ സി എച്ച് ,ഷഹീർ മുറിച്ചാണ്ടി എന്നിവർ സംബന്ധിച്ചു.
സ്കൂൾ മാഗസിൻ പ്രകാശനവും ഷാഫി പറമ്പിൽ നിർവ്വഹിച്ചു. മാനേജർ എൻ.കെ കുഞ്ഞാലി മാസ്റ്റർ സ്വാഗതവും കൺവീനർ ഫൈസൽ എം.കെ നന്ദിയും പറഞ്ഞു.
#Annual #festival #foundation #stone #laying #ceremony #Nadapuram #North #MLP #School