തൂണേരി: (nadapuram.truevisionnews.com) സ്ത്രീകളിലെ അർബുദ രോഗം നേരത്തെ കണ്ടുപിടിക്കുക എന്ന ലക്ഷ്യത്തോടെ തൂണേരി ഗ്രാമ പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി സ്ത്രീകളിലെ അർബുദ രോഗ പരിശോധന നടത്തുവാൻ തീരുമാനിച്ചു.
ഫെബ്രവരി 4 മുതൽ മാർച്ച് 8 വരെയാണ് പ്രസ്‌തുത ക്യാമ്പയിൻ നടത്തുന്നത്. 30 വയസ്സു മുതൽ 65 വരെ പ്രായമുള്ള സ്ത്രീകളെയാണ് പ്രസ്തുത സ്ക്രീനിംഗ് പരിപാടിയിൽ പരിശോധിക്കുന്നത്.
പ്രധാനമായും സ്തന, ഗർഭാശയമുഖത്തെ ക്യാൻസർ എന്നിവയാണ് സ്ക്രീനിങ് ക്യാമ്പിൽ പരിശോധിക്കുകയെന്നു കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അബ്ദുൾ സലാം.ടി അറിയിച്ചു.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്‌ടർ രാജേഷ് കുമാർ.കെ.പി സ്വാഗതം പറഞ്ഞ ക്യാമ്പയിൻ തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുധ സത്യൻ ഉദ്ഘാടനം ചെയ്‌തു.
ക്യാമ്പിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്‌സൻ രജില കിഴക്കും കരേമ്മൽ അധ്യക്ഷം വഹിച്ചു. വാർഡ് മെമ്പർമാരായ മധുമോഹൻ, കാനഞ്ചേരി,ലിഷ കുഞ്ഞിപ്പുരക്കൽ,ഐ.സിഡി. എസ്,സി.ഡി.എസ്,ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ, സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
#distant #cancer #Cancer #screening #campaign #Thooneri