Featured

വികസന ചുവട് വെപ്പ്; എടച്ചേരി പഞ്ചായത്തിന് പുതിയ കെട്ടിടം ഉയരുന്നു

News |
Feb 4, 2025 09:49 PM

എടച്ചേരി : (nadapuram.truevisionnews.com) എടച്ചേരി പഞ്ചായത്ത് പുതിയ കെട്ടിടം പ്രവർത്തി ഉദ്ഘാടനം ഇ കെ വിജയൻ എംഎൽഎ നിർവ്വഹിച്ചു.

എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒന്നര കോടി രൂപ ചിലവിലാണ് കെട്ടിടം നിർമ്മിക്കുന്നത് . പഞ്ചായത്ത് പ്രസിഡൻ്റ് എൻ പത്മിനി അധ്യക്ഷയായി.

ബ്ലോക്ക് പ്രസിഡൻ്റ് കെ പി വനജ മുഖ്യാതിഥിയായി. ജനപ്രതിനിധികളായ ടി കെ അരവിന്ദാക്ഷൻ,രാജൻ കൊയിലോത്ത്, എൻ നിഷ ,ഷീമ വളളിൽ, എ ഡാനിയ രാഷ്ട്രീയ പാർട്ടി നേതാക്കളായ ടി വി ഗോപാലൻ, പി കെ ബാലൻ, വി കുഞ്ഞിക്കണ്ണൻ, ഇ വി കല്യാണി, ടി അനിൽകുമാർ, സി സുരേന്ദ്രൻ, വി പി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

സെക്രട്ടറി പി വി നിഷ സ്വാഗതവും ടി കെ ഷിബിൻ നന്ദിയും പറഞ്ഞു.

#new #building #coming #up #Edachery #Panchayath

Next TV

Top Stories