നാദാപുരം: (nadapuram.truevisionnews.com) നാദാപുരത്തിൻ്റെ മണ്ണിൽ ആദ്യമായി എത്തിയ കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി-സോൺ കലോത്സവം നാടിൻ്റെ ഉത്സവമാക്കി മാറ്റിയ ട്രൂ വിഷൻ ന്യൂസ് ടീമിന് അഭിനന്ദന പ്രവാഹം.
മികച്ച കവറേജും റിപ്പോർട്ടിംഗും നടത്തിയ ട്രൂവിഷന് ബി-സോൺ സംഘാടകരുടെ പുരസ്കാരം.
15 അംഗ ട്രൂ വിഷൻ ടീം അഹോരാത്രം പ്രവർത്തിച്ചതായി പുളിയാവ് നാഷണൽ കോളേജ് ബി സോൺ സംഘാടക സമിതി വിലയിരുത്തി.
മറ്റ് മാധ്യമങ്ങളിൽ നിന്ന് വ്യത്യസ്തമായി ട്രൂ വിഷൻ ന്യൂസ് പ്രധാന വേദിക്ക് സമീപം മീഡിയ പവലിയൻ ഒരുക്കുകയും കലോത്സവ വാർത്തകൾ തത്സമയം ജനങ്ങളിൽ എത്തിക്കാൻ ശ്രമിച്ചു. ട്രൂ വിഷൻ ടീം അംഗങ്ങൾ മുഴുവൻ സമയവും സംഘാടക സമിതിയുമായി സഹകരിച്ച് പ്രവർത്തിച്ചു.
കലോത്സവം വിജയിപ്പിക്കുന്നതിനും ജനകീയമാക്കുന്നതിനും ട്രൂ വിഷൻ വാർത്തകൾ ഏറെ സഹായകരമായെന്ന് അനുമോദന സംഗമം വിലയിരുത്തി. മികച്ച കലോത്സവ റിപ്പോർട്ടിംഗിന് വേണ്ടിയുള്ള മാധ്യമ പുരസ്ക്കാരം ട്രൂവിഷൻ പ്രതിനിധികളായ ദേവരാജ് കന്നാട്ടി, എ പി സതീശ് കൂട്ടാലിട, എം കെ രിജിൻ എന്നിവർ ഏറ്റുവാങ്ങി.
അനുമോദ സംഗമം സ്വാഗത സംഘം വൈസ് ചെയർമാൻ സി കെ സുബൈർ ഉദ്ഘാടനം ചെയ്തു. നാഷണൽ കോളേജ് മാനേജിംഗ് കമ്മിറ്റി ചെയർമാൻ വയലോളി അബ്ദുള്ള, മരുന്നോളി കുഞ്ഞബ്ദുള്ള, ടി ടി കെ അമ്മത് ഹാജി, ടി ടി കെ ഖാദർ ഹാജി, പൊയിൽ ഇസ്മായിൽ, സിസി ജാതിയേരി, നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി, വാണിമ്മേൽ പഞ്ചായത്ത് പ്രസിഡന്റ് സുരയ്യ ടീച്ചർ, ആമിന ടീച്ചർ , മോഹനൻ പാറക്കടവ്, വി ടി സൂരജ്, അഫ്നാസ് ചോറോട്, സ്വാഹിബ് മുഹമ്മദ്, നാഷണൽ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ യൂസഫ് തുടങ്ങിയവർ ആശംസ നേർന്നു.
സംഘാടകരായി പ്രവർത്തിച്ചവരെ യോഗത്തിൽ അനുമോദിച്ചു.
#excellent #coverage #reporting #Awarded #BZone #Organizers #Truevision