നാദാപുരം: (nadapuram.truevisionnews.com) ചാലപ്പുറം റോഡിൽ ചെറ്റുചെട്ടിയിൽ സ്വകാര്യവ്യക്തി പൊതുമരാമത്തിന്റെ ഭൂമി കൈയേറി നിർമാണം നടത്തിയതായി പരാതി.
റോഡിനോട് ചേർന്ന ഓവുചാൽ ഭൂമിയിൽ കോൺക്രീറ്റ് ചെയ്ത് ഇരുമ്പുതൂണുകൾ സ്ഥാപിച്ചാണ് നിർമാണ പ്രവർത്തികൾ നടത്തുന്നത്. ഇതിനെതിരെ നാട്ടുകാർ തൂണേരി പഞ്ചായത്തിലും നാദാപുരം പോലീസിലും പരാതി നൽകി.
മഴക്കാലത്ത് വെള്ളം ഒഴുകിപോകേണ്ട ഓവുചാലിൽ നിർമാണ പ്രവർത്തി നടത്തുന്നത് പ്രശ്നങ്ങൾക്കിടയാക്കുമെന്നും പൊതുമരാമത്ത് വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
#Complaint #encroachment #public #works #land #Chetuchetti