നാദാപുരം: (nadapuram.truevisionnews.com) പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റിയുടെ കീഴിൽ പ്രമുഖനായ മുസ് ലിം ലീഗ് നേതാവ് പി.ശാദുലി സാഹിബിൻ്റെ മൂന്നാം ചരമവാർഷികവും കുടുംബ സംഗമവും നടത്തി.
ജില്ല ട്രഷറർ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. ഹമീദ് വലിയാണ്ടി അധ്യക്ഷത വഹിച്ചു.
എം.പി. സൂപ്പി,സി.കെ.നാസർ, വി.കെ.അബ്‌ദുൽ ജലീൽ, എം.കെ.അഷ്റഫ്, നസിർ വളയം, കെ.അശ്രു മാസ്റ്റർ, പി.റസാഖ്, ഇ.എ.റഹ്മാൻ, കണേക്കൽ അബ്ബാസ്, തായമ്പത്ത് കുഞ്ഞാലി, ടി.ജാഫർ, പി.മുനീർ എന്നിവർ സംസാരിച്ചു. കുടുംബ സംഗമംഎ.ആമിന ഉദ്ഘാടനം ചെയ്തു.
ഡോ.ഫർഹനൗഷാദ് ക്ലാസെടുത്തു. ഹാജറ സിറാജ് അധ്യക്ഷത വഹിച്ചു. സി.വി. നജ്‌മ, എഫ്.ആർ.ജമീല, സി.കെ.സുബൈദ, എൻ.നസിമ, കെ.സൈനബ എന്നിവർ സംസാരിച്ചു.
വൈകിട്ട് നടന്ന ന്യൂനപക്ഷ രാഷ്ട്രീയത്തിൻ്റെ വർത്തമാനം എന്ന വിഷയത്തിൽ നടന്ന സെമിനാർ കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
എം.പി. സൂപ്പി അധ്യക്ഷത വഹിച്ചു. അഹ്മദ് പുന്നക്കൽ മോഡറേറ്റർ ആയി. മുഹമ്മദ് ബംഗ്ലത്ത് വിഷയാവതരണം നടത്തി. സി.പി.സൈതലവി, കെ.പി.ഷാജു, ടി.പി.ചെറുപ്പ, സത്യൻ മൊകേരി, വി.വി.മുഹമ്മദലി, എം.പി.ജാഫർ, കെ.കെ.നവാസ്, ഏരത്ത് അബൂബക്കർ ഹാജി, നിസാർ എടത്തിൽ എന്നിവർ സംസാരിച്ചു.
#family #reunion #organized #Shaduli #Sahib #memorial #service