കല്ലാച്ചി: (nadapuram.truevisionnews.com) നൂറാം വാർഷികം ആഘോഷിക്കുന്ന കല്ലാച്ചി ഗവൺമെന്റ് യുപി സ്കൂളിൽ മയിൽപീലി ലൈബ്രറിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 5 6 7 തീയതികളിൽ നടക്കുന്ന പുസ്തകോത്സവം നാദാപുരം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ എം സി സുബൈർ ഉദ്ഘാടനം ചെയ്തു.
![](https://tvn.zdn.im/img/truevisionnews.com/0/image-uploads/6778b7de7cf22_ad-image.jpg)
കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടിയുള്ള അനേകം പുസ്തകങ്ങൾ സ്റ്റാളുകളിൽ ലഭ്യമാണ്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ കുട്ടികൾക്ക് വേണ്ടി ചിത്രരചന ശില്പശാലയും സാഹിത്യ ശില്പശാലയും ചരിത്ര പ്രദർശനവും.നടക്കുന്നതാണ്.
എം പി ടി എ പ്രസിഡന്റ് ഷിംന ശ്രീജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ രവി മാണിക്കോത്ത് സ്വാഗതം പറഞ്ഞു.
#Kallachi #Govt #UP #school #Book #festival