നാദാപുരം : (nadapuram.truevisionnews.com) സംസ്ഥാന ഗവർമെൻ്റിനെതിരെ നാദാപുരത്ത് യുഡിഎഫ് ജനപ്രതിനിധികൾ പ്രതിഷേധിച്ചു.
കെ സ്മാർട്ട് പ്രതിസന്ധി, പി എം എ വൈ അട്ടിമറി എന്നിവ പരിഹരിക്കുക ,തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ലോക്കൽ ഗവൺമൻ്റ് മെമ്പേഴ്സ് ലീഗിന്റെ ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടിയുടെ ഭാഗമായി നാദാപുരം ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ ഓഫീസിനു മുമ്പിൽ നടന്ന പ്രതിഷേധ സഭ എൽ ജി എം എൽ സംസ്ഥാന വൈസ് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു .


താലൂക്ക് കൺവീനർ സി കെ നാസർ അധ്യക്ഷത വഹിച്ചു . നാദാപുരം അർബൻ ബാങ്ക് ചെയർമാൻ എംകെ അഷറഫ് മുഖ്യ പ്രഭാഷണം നടത്തി. അബ്ബാസ് കണേക്കൽ, സി എച്ച് നജ്മ ബീവി, ജനീദ ഫിർദൗസ് , ആയിഷ ഗഫൂർ, സുമിയ്യ പാട്ടത്തിൽ എന്നിവർ സംസാരിച്ചു.
UDF representatives protest in Nadapuram