Jul 3, 2025 05:27 PM

തുണേരി: (nadapuram.truevisionnews.com) ജീവനക്കാർക്കും ജനപ്രതിനിധികൾക്കും പരിശീലനം നൽകാതെയും ജനങ്ങളിൽ അവബോധവും വ്യക്തമായ ഗൃഹപാഠവും നടത്താതെയും കെ -സ്മാർട്ട് സോഫ്റ്റ് വെയർ ധൃതിപ്പെട്ട് പഞ്ചായത്തിൽ നടപ്പിലാക്കുകവഴി പഞ്ചായത്തിൻ്റെ പ്രവർത്തനങ്ങൾ അവതാളത്തിലെന്ന് ജില്ലാ യു ഡി ഫ് കൺവീനർ അഹ്മദ് പുന്നക്കൽ പറഞ്ഞു.

പൊതു ജനങ്ങൾക്ക് പഞ്ചായത്തിലെ സേവനങ്ങൾ ലഭ്യമാക്കുന്നതിൽ വളരെ ബുദ്ധിമുട്ടും പഞ്ചായത്തിലെ ഓഫീസ് ജീവനക്കാർക്കും ജനപ്രതിനിധികൾക്കും പ്രതിസംന്ധിയും സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആവശ്യത്തിന് ജീവനക്കാരില്ലാതെ പ്രതിസന്ധിയിലായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ദൈനം ദിന പ്രവർത്തനങ്ങൾ കൃത്യമായ മുന്നൊരുക്കമില്ലാതെയും, ജീവനക്കാർക്ക് ആവശ്യമായ പരിശീലനം നൽകാതെയും ധൃതിപ്പെട്ട് കെ-സ്മാർട്ട് പദ്ധതി നടപ്പിലാക്കുക വഴി കൂടുതൽ ദുഷ്കരമായതായി അദ്ദേഹം പറഞ്ഞു.

കെ -സ്മാർട്ട് പ്രതിസന്ധി, പി എം എ വൈ ഭവന പദ്ധതി അട്ടിമറി, ജീവനക്കാരില്ലാതെ ഓഫീസുകൾ തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാന സർക്കാർ അനാസ്ഥക്കെതിരെ തുണേരി പഞ്ചായത്ത്‌ ലോക്കൽ ഗവൺമെന്റ് മെമ്പേഴ്‌സ് ലീഗ് (എൽ ജി എം എൽ) ഗ്രാമ പഞ്ചായത്ത്‌ ഓഫീസിന് മുന്നിൽ നടത്തിയ ജനപ്രതിനിധികളുടെ പ്രതിഷേധ സഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലക്ഷക്കണക്കിന് ഭവന രഹിതർക്ക് ആശ്വാസമാകുന്ന പി. എം. എ. വൈ പദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും, സംസ്ഥാന വ്യാപകമായി തദ്ദേശ സ്ഥാപങ്ങളിലെ ഒഴിവുകൾ അടിയന്തിരമായി നികത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എൽ. ജി. എം. എൽ. നാദാപുരം മണ്ഡലം ജനറൽ സെക്രട്ടറി വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എൻ. കെ. മൂസ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. കെ.പി.സി. തങ്ങൾ, എ.കെ.ടി. കുഞ്ഞമ്മത്, കെ.എം. സമീർ, കെ.എം. അബൂബക്കർ, കളത്തിൽ മൊയ്തു ഹാജി, ഹമീദ് ചന്ദ്രിക, റജുല നിടുംപ്രത്ത്, ഇസ്മായിൽ പനാട,. അന്ത്രു പൊയിക്കര, നാസർ എ.വി, നസീർ. കെ, അജ്മൽ, വാരിസ് എന്നിവർ പ്രസംഗിച്ചു. ഫൗസിയ സലീം എൻ. സി. നന്ദിയും പറഞ്ഞു




Panchayath activities will be enhanced by implementing K Smart urgently Ahmed Punnakkal

Next TV

Top Stories










News Roundup






https://nadapuram.truevisionnews.com/ -