നാദാപുരം: ചെക്യാട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ പഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി മൂസ അധ്യക്ഷതവഹിച്ചു. കൃഷി ഓഫീസര്‍ ഭാഗ്യലക്ഷ്മി, പി ദിവ്യ, കെ എം നീതു, ശ്രീധരന്‍ തയ്യില്‍, സുരേന്ദ്രന്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.


തെങ്ങിന്‍ തൈ, കവുങ്ങിന്‍ തൈ, ജൈവവളം എന്നിവയുടെ വില്‍പ്പനയും പച്ചക്കറി തൈകളുടെ സൗജന്യ വിതരണവും നടന്നു.
Chekyad Njattuvela market organized