നാദാപുരം : (nadapuram.truevisionnews.com)കേന്ദ്ര ഗവൺമെന്റിന്റെ തൊഴിലാളി -ജനദ്രോഹ നിലപാടുകൾക്കെതിരെ ജൂലൈ 9 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് നാദാപുരം പഞ്ചായത്ത് സംയുക്തട്രേഡ് യൂണിയന്റെ നേതൃത്വത്തിൽകാൽനട ജാഥ നടത്തി.
കല്ലാച്ചിയിൽ നിന്നും ആരംഭിച്ച് കക്കം വെള്ളിയിൽ സമാപിച്ച ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. സി.ഐ.ടി .യുനേതാവ് വി.പി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. സമാപന കേന്ദ്രത്തിൽ എ.ഐ. ടി.യു. സി ജില്ലാ സെക്രട്ടറി പി. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.


ടി. സുഗതൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജാഥാ ലീഡർ .പി .പി ബാലകൃഷ്ണൻ , കെ .പി .കുമാരൻ മാസ്റ്റർ ,കെ .വി . ഗോപാലൻ, കെ. സി .കണ്ണൻ, പി. അനിൽകുമാർ .പി കെ പ്രദീപൻ കെ കെ ജയേഷ് എന്നിവർ സംസാരിച്ചു.
National strike on 9th Workers march in Nadapuram