വളയം: (nadapuram.truevisionnews.com) പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നതിനെതിരായി കർശന നടപടി സ്വീകരിക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വളയം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

ജില്ലാ സെക്രട്ടറി വി. കെ. ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പി. കെ ചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
യൂണിറ്റ് സെക്രട്ടറി സി എച്ച് ഭാസ്കരൻ പ്രവർത്തന റിപ്പോർട്ടും, മേഖലാ ട്രഷറർ അനിൽകുമാർ പേരടി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
മേഖല കമ്മിറ്റി മെമ്പർസൂരജ് ശാസ്ത്ര ക്ലാസ് എടുത്തു. റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ രാധാകൃഷ്ണൻ. വി., എം. സോമൻ മാസ്റ്റർ, എൻ. പി. ബാബു. വി .പി .എം ഗോപാലൻ, എം. കെ. അശോകൻ മാസ്റ്റർ, തേജസ് .വി . പി . ലക്ഷ്മി. പി സി.എന്നിവർ പങ്കെടുത്തു.
മേഖലാ കമ്മിറ്റിയംഗം എം. പി. ഗംഗാധരൻസ്വാഗതവും, ടി. കെ ദേവി നന്ദിയും പറഞ്ഞു. ജല്‍ ജീവന്‍ മിഷൻ പദ്ധതിപ്രകാരം നടപ്പിലാക്കുന്നകുടിവെള്ള വിതരണം കാര്യക്ഷമമാക്കുക, മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തികൾ സമയബന്ധിതമായി നടപ്പിലാക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
പ്രസിഡണ്ട് പി കെ ചന്ദ്രൻ മാസ്റ്റർ, വൈസ് പ്രസിഡണ്ട് എം കെ കുമാരൻ, സെക്രട്ടറി ഭാസ്കരൻ സിഎച്ച്, ജോയിൻറ് സെക്രട്ടറി ടി കെ ദേവി ടീച്ചർ എന്നിവർ ഭാരവാഹികളായി.
#Strict #action #taken #against #dumping #plastic #waste #Kerala #Shastra #Sahitya #Parishath