നാദാപുരം: (nadapuram.truevisionnews.com) വിഷുവിന് വിഷ രഹിത പച്ചക്കറി എന്ന ക്യാമ്പയിന്റെ ഭാഗമായി നാദാപുരം പഞ്ചായത്ത്, ഒമ്പതാം വാർഡ് വികസന സമിതിയുടെ പച്ചക്കറി വിത്ത് വിതരണം ചെയ്തു.

വിതരണ ഉദ്ഘാടനം വാർഡ് മെമ്പർ എം സി സുബൈർ നിർവ്വഹിച്ചു. വാർഡിലെ മുന്നോറോളം കുടുംബങ്ങൾക്കാണ് വിത്ത് നൽകിയത്.
ഏറ്റവും കൂടുതൽ വിളവ് നേടുന്ന വീട്ടുകാരെ സമ്മാനം നൽകി ആദരിക്കുമെന്ന് വാർഡ് മെമ്പർ പറഞ്ഞു. വാർഡ് കൺവീനർ കെ വി അബ്ദുള്ള ഹാജി, തൊഴിലുറപ്പ് മേറ്റുമാരായ ധന്യ, ഷബ്‌ന എന്നിവർ സംബന്ധിച്ചു.
#Non #toxic #vegetables #Vishu #Nadapuram #Panchayath #distributing #vegetable #seeds