Feb 23, 2025 07:18 PM

നാദാപുരം: (nadapuram.truevisionnews.com) പുറമേരി ഗ്രാമപഞ്ചായത്ത് കുഞ്ഞല്ലൂര്‍ വാർഡിൽ നാളെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍, മണ്ഡലത്തിന്റെ പരിധിക്കുള്ളില്‍ വരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ പ്രാദേശിക അവധിയായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാകലക്ടര്‍ പ്രഖ്യാപിച്ചു.

കൂടാതെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാനപങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പ്രസ്തുത വാര്‍ഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിക്കുന്ന പക്ഷം സ്വന്തം പോളിംഗ് സ്റ്റേഷനുകളില്‍ പോയി വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നല്‍കുവാന്‍ ബന്ധപ്പെട്ട് ഓഫീസ് മേലധികാരികള്‍ ശ്രദ്ധിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുറമേരി ഗ്രാമപഞ്ചായത്ത് കുഞ്ഞല്ലൂര്‍ വാർഡിൽ ഇന്നലെ വൈകീട്ട് ആറ് മണി മുതൽ ഇന്നും നാളെയും സമ്പൂര്‍ണ്ണ മദ്യനിരോധനവും എര്‍പ്പെടുത്തിയതായി ജില്ലാകലക്ടര്‍ അറിയിച്ചു.

#Kunjallur #polling #booth #tomorrow #local #holiday #Purameri #Grama #Panchayath

Next TV

Top Stories










Entertainment News