നാദാപുരം: (nadapuram.truevisionnews.com) വിഷ്ണുമംഗലം പി.കെ രാജൻ വായനശാല ആൻഡ് ഗ്രന്ഥാലയം നാദാപുരം ജനമൈത്രി പോലീസിൻ്റെ സഹകരണത്തോടെ ലഹരിക്കെതിരെ രക്ഷിതാക്കളുടെ പ്രതിരോധം എന്ന പേരിൽ ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു.

വാർഡ് മെമ്പർ വി.പി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. കെ.പി.വിനോദൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.നാദാപുരം ജനമൈത്രി പോലീസ് സീനിയർ സിവിൽ പോലീസ് ഓഫീസർ ബിജു കെ.കെ.രക്ഷിതാക്കൾക്ക് ക്ലാസെടുത്തു.
വടകര താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് പി.എം നാണു പ്രസംഗിച്ചു. വായനശാല സെക്രട്ടറി സതീശൻ. കെ. സ്വാഗതവും കെ.പി ചന്ദ്രൻ നന്ദിയും പറഞ്ഞു. കെ.പി പവിത്രൻ, ശ്രീജേഷ് കെ.പി, ശൈലജ പി.കെ, സിന്ധു സി.സി, രതീഷ് എം നേതൃത്വം നല്കി.
#Parental #defenses #against #addiction #Organized #anti #drug #campaign