നാദാപുരം: (nadapuram.truevisionnews.com) ഓക്സ്ഫോർഡ് മാർഷ്യൽ ആർട്‌സ് അക്കാദമി ഇൻറർനാഷണൽ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഏപ്രിൽ 11 മുതൽ 18 വരെ നാദാപുരത്ത് നടക്കുന്ന ഓൾ ഇന്ത്യ ഇൻറർ ക്ലബ്ബ് വോളിബോൾ മേളയുടെ പ്രചരണ റാലിയും ഗ്യാലറി കാൽനാട്ടൽ കർമ്മവും നടന്നു.
നാദാപുരം ഡിവൈഎസ്പി, എ.പി. ചന്ദ്രൻ നിർവഹിച്ചു. ബാൻ്റ് വാദ്യങ്ങളുടെയും ഓക്സ്ഫോർഡ് കായിക പ്രതിഭകളുടെ കായികഭ്യാസപ്രകടനങ്ങളോടു കൂടിയ പ്രചരണ റാലി നാദാപുരം കൊട്ടാരം ഫർണിച്ചർ പരിസരത്ത് നിന്ന് ആരംഭിച് വോളിബോൾ മൈതാനിയിൽ സമാപിച്ചു.
ഓക്സ്ഫോർഡ് മാനേജിംഗ് ഡയറക്ടർമാരായ ഹാരിസ് ചേനത്ത്, സിറാജ് ചേനത്ത്, സദീഖ് നരിക്കാട്ടേരി, ലത്തീഫ് പുതിയോട്ടിൽ, നാസർ കളത്തിൽ, കുഞ്ഞമ്മദ്എടച്ചേരി, കെ.കെ.ഷാഫി, വാർഡ് മെമ്പർ കണേക്കൽ അബ്ബാസ്, എ.ടി.കെ.സമീറ,ബ്ലോക്ക് മെമ്പർഅഡ്വ.എ.സജീവൻ, രാഷ്ട്രിയ പാർട്ടി പ്രതിനിധികളായ മുഹമ്മദ് ബംഗ്ലത്ത്, അഡ്വ.കെ.എം.രഘുനാഥ്, പി. അഷ്റഫ് ,നാസർ മാസ്റ്റർ എന്നിവർ സംബന്ധിച്ചു.
#All #India #Volleyball #Tournament #Propaganda #rally #foot #planting #ceremony