നാദാപുരം : (nadapuram.truevisionnews.com) മുടവന്തേരി എം. എൽ. പി. സ്കൂൾ വാർഷികത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇംഗ്ലീഷ് സ്കിറ്റ് അവതരണ മികവ് കൊണ്ട് ജനശ്രദ്ധ നേടി.

മൂന്നാം ക്ലാസിലെ ഇംഗ്ലീഷ് പാഠഭാഗമായ " ത ക്ലെയ് ഹട്ട് " യൂണിറ്റിന്റെ ദൃശ്യാവിഷ്കാരമാണ് എൽ.കെ.ജി. മുതൽ നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾ വരെ അവതരിപ്പിച്ചത്.
സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബായ ലിറ്റിൽ വിങ്സിലെ അംഗങ്ങളായ 61 കുട്ടികളാണ് കഥാപാത്രങ്ങളായത്. 35 ഓളം മിനിറ്റ് നീണ്ടുനിൽക്കുന്നതായിരുന്നു സ്കിറ്റ്.
യൂണിറ്റിന്റെ ആശയം ഒട്ടും ചോർന്നു പോവാതെയാണ് കുട്ടികൾ സ്കിറ്റ് അവതരിപ്പിച്ചത്. ഈ മെഗാഷോയിലെ സംഭാഷണങ്ങൾ മുഴുവൻ ഡബ്ബിങ്ങിനു പകരം കുട്ടികൾ തന്നെയാണ് പറഞ്ഞത്.
സ്കിറ്റ് മറ്റൊരു സവിശേഷത 14 ഓളം വരുന്ന എൽ. കെ. ജി., യു.കെ.ജി കുട്ടികൾ സ്കിറ്റിൽ അണിനിരന്നതാണ്. നാലാം ക്ലാസ്സിലെ കുട്ടികളായ ആയിഷ അയിൻ ഇസത്ത് ഒ. എം, ഫാത്തിമ സി. വി, അബ്ദുള്ള അദിനാൻ, റജ് വ ഷെറിൻ, റിസ്‌വാൻ, ഫാത്തിമത്തുൽ ഇസ്സ അന്നിസ, അബ്ദുള്ള എൻ. സി. എന്നിവർ യഥാസമയം ഹൗളി പ്രൗളി ദി വോൾഫ്, ഫ്ലഫി ഫ്ലഫി ദി ഫോക്സ്, ഫ്ലീറ്റ് ഫ്ലീറ്റ് ദി റാബിറ്റ്, ഹോപ്പ് സ്റ്റോപ്പ് ദി ഫ്രോഗ്,ഗ്രമ്ബ്ലി ഗ്രമ്ബ്ലി ദി ബെ യർ എന്നിവയായിരുന്നു കഥാപാത്രങ്ങൾ. സ്കിറ്റ് സംവിധാനം ചെയ്തത് വി പി ആർ വെള്ളൂർ ആണ്.
#children's #English #skit #impressive