നാദാപുരം : (nadapuram.truevisionnews.com) റോഡിൻ്റെ പേര് നിശ്ച്ചയിച്ചതിൽ നിക്ഷിപ്ത തല്പര്യമെന്ന് ആക്ഷേപം.നാദാപുരം പഞ്ചായത്ത് ഇയ്യങ്കോട് റോഡ് ഉദ്ഘാടനത്തിനിടയിൽ നാട്ടുകാരുടെ പ്രതിഷേധം വാക്കേറ്റത്തിൽ കലാശിച്ചു.

ഉദ്ഘാടനത്തിന് സ്വകാര്യ വ്യക്തിയുടെ മതിലിൽ സ്ഥാപിച്ച ശിലാഫലകം പൊളിച്ചു മാറ്റി.
ഇന്നലെ രാവിലെയാണ് സംഭവം. ശിലാഫലം സ്ഥാപിക്കാൻ പഞ്ചായത്ത് അനുമതി വാങ്ങിയില്ലെന്നും റോഡിൻ്റെ പേര് മാറ്റി ശിലാഫലകത്തിൽ ഉൾപ്പെടുത്തിയതായും ചൂണ്ടിക്കാണിച്ചാണ് നാട്ടുകാർ രംഗത്തെത്തിയത്.
ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച റോഡ് പഞ്ചായത്ത് പ്രസിഡൻ്റ് വിവി മുഹമ്മദലി ഉദ്ഘാടനം ചെയ്യാൻ തുടങ്ങുന്നതിന് തൊട്ട് മുമ്പാണ് സമീപവാസികൾ പ്രതിഷേധം ഉണ്ടായത്.
ഒടുവിൽ വെള്ളിയോടൻ കണ്ടിപറമ്പിൻ്റെ മതിലിൽ സ്ഥാപിച്ച ശിലാഫലം പൊളിച്ചു മാറ്റേണ്ടി വന്നു. വാർഡ് മെമ്പർ സി.കെ നാസറിനെതിരെയാണ് ആക്ഷേപം.
#plaque #removed #road #inauguration #stalled #protests #altercations #residents #Iyyankod