പാറക്കടവ്:(nadapuram.truevisionnews.com) ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് സ്റ്റാഫ് കൗൺസിൽ വനിതാ വിംഗ് നേതൃത്വത്തിൽ സാർവ്വദേശീയ വനിതാ ദിനത്തിൽ വനിതാ സംഗമവും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. വനിതാ ജീവനക്കാരെ ബാങ്ക് സെക്രട്ടറി കെ.ഷാനി ഷ്കുമാർ ആദരിച്ചു.

ചെക്യാട് ബാങ്ക് പരിസരത്ത് നടന്ന പരിപാടിയിൽ ബാങ്ക് പ്രസിഡന്റ് പി.സുരേന്ദ്രൻ, വാർഡ് മെമ്പർ കെ.ടി.കെ.ഷൈനി, കെ.സ്മിത, പി.ബിനു, കെ.പി.രാജീവൻ, കെ.അശ്വതി എന്നിവർ സംസാരിച്ചു. എം.ജിനിഷ അധ്യക്ഷയായി. എൻ.നന്ദിനി പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു.
#InternationalWomen'sDay #celebration #anti-drug #pledge