കല്ലാച്ചി: (nadapuram.truevisionnews.com) സംസ്ഥാന പാതയില്‍ ഗതാഗത കുരുക്കില്‍ ജനം വലയുന്നു. കിഴക്കു ഭാഗത്ത് റോഡു പണിയാണ് കുരുക്ക് സൃഷ്ടിക്കുന്നതെങ്കില്‍ പടിഞ്ഞാറു ഭാഗത്തു അനധികൃത പാര്‍ക്കിങ്ങും സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടവുമാണ് പ്രശ്‌നം.

കൊടും ചൂടില്‍ ട്രാഫിക് ഡ്യൂട്ടിയില്‍ കഠിനാധ്വാനം ചെയ്യുന്ന ഹോം ഗാര്‍ഡ്മാരുടെയും പോലീസിന്റെയും നിര്‍ദേശങ്ങളെ അവഗണിച്ചു വരെ പലയിടങ്ങളിലായി വാഹനങ്ങള്‍ നിര്‍ത്തിയിടുകയാണ് പലരും.
ചില സ്വകാര്യ ബസ്സുകള്‍ മത്സര ഓട്ടത്തിനിടയില്‍ റോഡിനു നടുവില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതും കുരുക്കിന് കാരണമാകുന്നുണ്ട്.
നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ ചിത്രം പകര്‍ത്തി പിഴ ഈടാക്കുന്നതിന് പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പോലീസില്‍ നിന്ന് നോട്ടീസ് ലഭിക്കുമ്പോഴായിരിക്കും പലരും ഗതാഗത നിയമം ലംഘിച്ച കാര്യം അറിയുക.
#People #stranded #traffic #congestion #severe #Kallachi #town