നാദാപുരം: കവിയും എഴുത്തുകാരനുമായ എ കെ പീതാംബരൻ്റെ ഇന്ത്യ ,ഇന്നലെ, ഇന്ന് പുസ്തകം പ്രകാശനം ചെയ്തു. നാദാപുരം മോയീൻ കുട്ടി വൈദ്യർ സ്മാരക ഹാളിൽ എഴുത്തുകാരൻ ആലങ്കോട് ലീലകൃഷ്ണൻ അനിൽ ആയഞ്ചേരിക്ക് നൽകി പ്രകാശിപ്പിക്കും.

പുകസ ജില്ല പ്രസിഡൻ്റ് എ കെ രമേശ് അധ്യക്ഷനാകും. എഴുത്തകാരൻ കുഞ്ഞിക്കണ്ണൻ വാണിമേൽ പുസ്തക പരിചയം നടത്തി.
കൺവീനർ പി കെ രവീന്ദ്രൻ സ്വാഗതം പറഞ്ഞു. സ്വാഗത സംഘം ചെയർമാൻ രാജീവ് വള്ളിൽ ,ഗ്രന്ഥകാരൻ എ കെ പീതാംബരൻ എന്നിവർ സംസാരിച്ചു.
#Indiainnaleinn #AKPeethambaran #book #released