നാദാപുരം: (nadapuram.truevisionnews.com) ചെക്യാട് -വളയം പഞ്ചായത്തുകളിലെ ജനങ്ങൾ ആശങ്ക പ്രകടിപ്പിച്ച ഇരുന്നലാട് കുന്നിലെ ചെങ്കൽ ഖനനം ഒരു മാസം നിർത്തിവെക്കാൻ തീരുമാനം.

സർവ്വകക്ഷികളും ചെങ്കൽ ക്വാറി ഉടമകളെയും പങ്കെടുപ്പിച്ച് നാദാപുരം ഡിവൈഎസ്പി കെ പി ചന്ദ്രൻ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം.
എല്ലാ രേഖകളും സർക്കാർ അനുമതികളും തങ്ങൾക്കുണ്ടെന്ന് ക്വാറി ഉടമകൾ പറഞ്ഞു. എന്നാൽ ഉരുൾപൊട്ടൽ ഉൾപ്പെടെ സാധ്യതയുള്ളതിനാൽ ശാസത്രീയ പഠനം നടത്തണമെന്നും രേഖകൾ എല്ലാ പരിശോധിക്കണമെന്നും സർവ്വകക്ഷി നേതാകൾ പറഞ്ഞു. ഇതിനുള്ള സാവകാശമായാണ് ഏപ്രിൽ 10 വരെ ക്വാറി പ്രവർത്തനം നിർത്തിവെക്കാൻ തീരുമാനിച്ചത്.
വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി പ്രദീഷ്, ചെക്യാട് ഗ്രാമപഞ്ചായത്ത് അംഗം കെ.പി മോഹൻദാസ്, സിപിഐ എം ഏരിയാ സെക്രട്ടറി എ മോഹൻദാസ്, ടി പ്രദീപ് കുമാർ, ലോക്കൽ സെക്രട്ടറി കെ.പി കുമാരൻ, പി. കുമാരൻ സിപിഐ നേതാക്കളായ വി. അച്ചുതൻ, തയ്യിൽ ശ്രീധരൻ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് മോഹനൻപാറക്കടവ്, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രവീഷ് വളയം, പി.കെ ശങ്കരൻ, ആക്ഷൻ കമ്മറ്റി കൺവീനർ കെ.പി നാണു എന്നിവർ പങ്കെടുത്തു.
#DySP #discussion #decided #suspend #Irunnalad #red #rock #mining #month