Mar 16, 2025 07:13 PM

നാദാപുരം :(nadapuram.truevisionnews.com) പുതുതലമുറയെ നേർവഴിക്ക് നയിക്കാൻ കേരളം ഒറ്റ മനസ്സോടെ പട നയിക്കുമ്പോൾ വിദ്യാർത്ഥികളുമായി സംവദിക്കാൻ മുൻ എക്സൈസ് കമ്മീഷണറും ഡയരക്ടർ ജനറൽ ഓഫ് പൊലീസുമായ ഋഷിരാജ് സിംഗ് ഐപിഎസ് 18 ന് കല്ലാച്ചിയിൽ എത്തുന്നു. വിദ്യാർത്ഥികളും രക്ഷിതാക്കളുമായി ആയിരത്തിലധികം പേർ അണിനിരക്കുന്ന സാംസ്കാരിക ഘോഷയാത്രയോടെ രാവിലെ 9.30 ന് കല്ലാച്ചി ടൗണിൽ അദ്ദേഹത്തെ സ്വീകരിക്കും.

വിദ്യാഭ്യസത്തിൻ്റെ ലക്ഷ്യം സാർത്ഥകമാക്കി പതിനായിരകണക്കിന് പ്രതിഭകളെ വാർത്തെടുത്ത പ്രോവിഡൻസ് സ്കൂളിൻ്റെ മുപ്പത്തിയെട്ടാമത് വാർഷികാഘോഷത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രോവിഡൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്രീ പ്രൈമറി - പ്രൈമറി ക്ലാസുകളിലായി കല്ലാച്ചി , പുറമേരി സെൻ്ററുകളിൽ ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. മാതൃഭാഷയ്ക്ക് വലിയ പ്രാധാന്യം നൽകുന്നതും മാതൃകാ തലമുറയായി കുട്ടികളുടെ വ്യക്തിത്വം വികസിപ്പിച്ചെടുക്കുന്നു എന്നതാണ് പ്രോവിഡൻസിനെ ജനകീയ പൊതു വിദ്യാലയമാക്കി മാറ്റിയത്.

രാവിലെ 10 മണിക്ക് കല്ലാച്ചി സിവിൽ സ്റ്റേഷൻ പരിസരത്ത് നടക്കുന്ന പ്രോവിഡൻസ് ഫെസ്റ്റ് ഉദ്ഘാടന ചടങ്ങിൽ ഋഷിരാജ് സിംഗ് ഐപിഎസ് വിദ്യാർത്ഥികളുമായി സംവദിക്കും. പിടിഎ പ്രസിഡൻ്റ് കെ.കെ ശ്രീജിത് അധ്യക്ഷനാകും.

ഓർച്ചാഡ് ഇന്ത്യ സ്കോളർഷിപ്പ് പരീക്ഷയിൽ രണ്ട് ഗോൾഡ് മെഡൽ ഉൾപ്പടെ 10 ഉയർന്ന റാങ്കുകളും മെഡലുകളും ക്യാഷ് അഹർഡുകളും ഉൾപ്പെടെ 200 ൽപരം റാങ്കുകൾ, ഇരുന്നൂറോളം ഡിസ്റ്റിംഗ്ഷൻ പൊസിഷനും സ്വന്തമാക്കിയത് ഉൾപ്പെടെ പഠന പാഠ്യേതര വിഷയങ്ങളിൽ മികവ് നേടിയ 520 വിദ്യാർത്ഥി പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് രാവിലെ 7.30 മുതൽ ആരംഭിക്കും. മേഖലയിലെ 10 ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മാർ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി ആദരിക്കും. പകൽ മൂന്ന് മണി മുതൽ രാത്രി 10.30 വരെ നീണ്ടു നിൽക്കുന്ന നൃത്ത കലാസന്ധ്യ പ്രോവിഡൻസ് ഫെസ്റ്റിൻ്റെ ആകർഷക ഇനമാണ്.

വാർത്താ സമ്മേളനത്തിൽ സംഘടക സമിതി ജനറൽ കൺവീനർ വി വി ബാലകൃഷ്ണൻ , ചെയർമാൻ കെ.കെ ശ്രീജിത് , സ്കൂൾ പ്രധാന അധ്യാപിക സി ബീന, പിടിഎ ഭാരവാഹികളായ എംടികെ മനോജ് എന്നിവർ പങ്കെടുത്തു.

#RishirajSingh #IPS #Kallachi #Providence #School #38th

Next TV

Top Stories