Featured

പോരാളിക്ക് മരണമില്ല; കരുവാംങ്കണ്ടി കുമാരൻ്റെ സ്മരണ പുതുക്കി

News |
Mar 26, 2025 08:03 AM

വളയം: (nadapuram.truevisionnews.com) അനീതികൾക്കെതിരെ പട പൊരുതി വർഗീയ ഫാസിസ്റ്റുകളുടെ വാൾമുന ക്രൂരതയ്ക്ക് ഇരയായ വളയത്തെ കമ്മ്യൂണിസ്റ്റ് പോരാളി കരുവാംങ്കണ്ടി കുമാരൻ്റെ സ്മരണ പുതുക്കി സഖാക്കൾ. നാലാം ചരമവാർഷിക ദിനാചരണം സിപിഐ എം നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു.

വണ്ണാർകണ്ടി , ചെക്കോറ്റ , അടിക്കിലോട്ട്, മണലോടി ബ്രാഞ്ചുകളിൽ പ്രഭാതഭേരികൾ നടത്തി ചെങ്കൊടി ഉയർത്തി. എ. കെ ജംഗ്ഷൻ കേന്ദ്രീകരിച്ച് പ്രകടനവും തുടർന്ന് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടന്നു. തുടർന്ന് നടന്ന അനുസ്മരണ യോഗം സിപിഐഎം ജില്ലാകമ്മറ്റി അംഗം പിപി ചാത്തു ഉദ്ഘാടനം ചെയ്തു.

എ.കെ ശരത്ത് കുമാർ അധ്യക്ഷനായി. ഏരിയാ കമ്മറ്റി അംഗം എം ദിവാകരൻ , ലോക്കൽ സെക്രട്ടറി കെ.എൻ ദാമോദരൻ, എൻ.പി കണ്ണൻ മാസ്റ്റർ , കെ വിനോദൻ, ടി കണാരൻ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി കെ. ശ്രീജിത്ത് സ്വാഗതം പറഞ്ഞു.

സിപി ഐഎം വണ്ണാർ കണ്ടി ബ്രാഞ്ച് സെക്രട്ടറിയായിരിക്കെ 1997ൽ ആർ.എസ്.എസ് വധശ്രമത്തിൽ രക്ഷപ്പെട്ട കുമാരൻ ദീർഘകാലം ചികിത്സയിലായിരുന്നു.

#warrior #does #not #die #KaruvamkandiKumaran #memory #renewed

Next TV

Top Stories