തൂണേരി: (nadapuram.truevisionnews.com) തൂണേരി ബ്ലോക്ക് പഞ്ചായത്ത് 2025 -26 വർഷത്തെ ബഡ്‌ജറ്റ് അവതരിപ്പിച്ചു. പാർപ്പിടമേഖലയിക്ക് മൂന്നു കോടി 40 ലക്ഷം ഉൾപ്പെടെ ആരോഗ്യ മേഖലയ്ക്ക് ഒരു കോടി 3 ലക്ഷം രൂപയും, മുൻഗണന നൽകി കൊണ്ടുള്ള ബഡ്‌ജറ്റാണ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് ടി കെ അരവിന്ദാക്ഷൻ ബഡ്‌ജറ്റ് അവതരിപ്പിച്ചത് .

വിലങ്ങാട് പുനരധിവാസത്തിന്റെ ഭാഗമായ വീടിനും,ഷെൽട്ടറുമായി ഒരു കോടി രൂപയും കാർഷിക മേഖലയിൽ 85 ലക്ഷം, ദാരിദ്ര്യ ലഘൂകരണത്തിനായി 26 ലക്ഷം വനിത ക്ഷേമം 45 ലക്ഷം വയോജന ക്ഷേമം 33 ലക്ഷത്തി നാല്പതിനായിരം ശാരീരിക മാനസിക വെല്ലുവിളി നേടുന്നവരുടെ ഉന്നമനത്തിനായി 39 ലക്ഷം. അതി ദാരിദ്ര്യ ലഘൂകരണത്തിനായി 10 ലക്ഷംദാരിദ്ര്യ ലഘുകരണം 16 ലക്ഷം,അഗതികൾക്കായി 1ലക്ഷം,ബ്ലോക്ക് പഞ്ചായത്തിൻ്റെ കെട്ടിട നിർമ്മാണത്തിന് 35 ലക്ഷം രൂപയും വകയിരുത്തി.
ഇതൊടൊപ്പം വിവിധ ചിലവുകൾ ഉൾപ്പടെ 1 13കോടി 82 ലക്ഷം രൂപചിലവും 14 കോടി 63 ലക്ഷത്തി 98 ലക്ഷം വരവുമാണ് പ്രതീക്ഷിക്കുന്നതോടപ്പം 81 ലക്ഷത്തി 57 ആയിരത്തിലധികം മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്‌ജറ്റ് ആണ് അവതരിപ്പിച്ചത്.
ബ്ലോക്ക് പ്രസിഡണ്ട് കെ പി വനജ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് മാരായ കെ പി പ്രതീഷ്, സുധാസത്യൻ, അഡ്വക്കേറ്റ് വി.കെ ജ്യോതിലക്ഷ്മി എൻ പത്മിനി ബ്ലോക്ക് സ്ഥിരം സമിതി ചെയർമാൻമാരായ രജീന്ദ്രൻ കപ്പള്ളി.കെ.കെ ഇന്ദിര,ബിന്ദു പുതിയോട്ടിൽ, എ സജീവൻ വക്കിൽ എ ഡാനിയ വി.അംബുജം എന്നിവർ ചർച്ചയിൽ പങ്കെടുത്തു ബിഡി ഒ ആർ ദേവിക രാജ് സ്വാഗതം പറഞ്ഞു.
#Budget #Priority #given #housing #health #sectors #Thooneri #Block #Panchayath