വളയം: (nadapuram.truevisionnews.com) തീക്കുനി മുത്തപ്പൻ ചൈതന്യ മടപ്പുര 13-ാം വാർഷികാഘോഷത്തിനും തിരുവപ്പന മഹോത്സവത്തിനും തുടക്കമായി. ഇന്നു രാവിലെ കൊടിയേറ്റം നടന്നു. ക്ഷേത്രാങ്കണത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ നിരവധിപേർ പങ്കാളികളായി. തുടർന്ന് കലവറ നിറക്കൽ നടന്നു.

വൈകിട്ട് 6.30 ന് സാംസ്‌കാരിക പരിപാടിയിൽ രംഗീഷ് കടവത്ത് മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് കലാപരിപാടികൾ അരങ്ങേറും.
തിങ്കൾ രാവിലെ ഗണപതി ഹോമം, പ്രതിഷ്ഠാദിന പൂജ, അന്നദാനം, വൈകുന്നേരം 3 മണിക്ക് മുത്തപ്പനെ മലയിറക്കൽ നാലുമണിക്ക് മുത്തപ്പൻ വെള്ളാട്ട്, താലപ്പൊലി ഘോഷയാത്ര, രാത്രി ഒമ്പതുമണിക്ക് പൂക്കലശം വരവ്, ഏപ്രിൽ ഒന്നിന് തിരുവപ്പന, മുത്തപ്പൻ വെള്ളാട്ട് തുടങ്ങിയവ നടക്കും.
കൊടിയേറ്റത്തിന് ക്ഷേത്രം മഠയൻ മനോജൻ ചപ്പാരിച്ചാ കണ്ടിയിൽ കെ.കെ.സുധീഷ്, കെ.സജേഷ്, ദിനേശൻ മഠാക്കൽ, സി.കെ.സുധീഷ്, എം. ശ്രീജയൻ, ബി.കുമാരൻ തുടങ്ങിയവർ നേതൃത്വം നൽകി.
#Thiruvappana #Mahotsavam #hoisted #Valayam #Theekuni #Temple