നദാപുരം: nadapuram.truevisionnews.com) സിവിൽ സപ്ലെസ് വകുപ്പിൻ്റെ ആഭിമുഖ്യത്തിലുള്ള ഓണ ചന്തയുടെ നദാപുരം മണ്ഡലം തല ഉദ്ഘാടനം കല്ലാച്ചി ലാഭം മാർക്കറ്റിൽ ഇ.കെ.വിജയൻ എം.എൽ.എ നിർവ്വഹിച്ചു. നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.വി. മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു
വാർഡ് മെമ്പർ നിഷ മനോജ് ആദ്യ വില്പന നടത്തി. സപ്ലേക്കോ ജൂനിയർ മാനേജർ നിജിൻ ടി.വി., എ മോഹൻദാസ്, വി.പി. റിനീഷ്, സി.എച്ച് ദിനേശൻ, കെ.ടി.കെ. ചന്ദ്രൻ, കരിമ്പിൽ ദിവാകരൻ കരിമ്പിൽ വസന്ത, ഔട്ട്ലറ്റ് ഇൻചാർജ് സിതോഷ് കുമാർ സംസാരിച്ചു.
Onam Chanda begins at Kallachi Market