വാണിമേൽ: (nadapuram.truevisionnews.com)വാണിമേൽ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ വളയം ജനമൈത്രി പോലീസിൻറെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ഓണാഘോഷം 2025' വേറിട്ട മാതൃകയായി. ഓണാഘോഷത്തിന്റെ ഭാഗമായി വിലങ്ങാട് പാലൂർ ഗവൺമെൻറ് എൽപി സ്കൂളിൽ അലോപ്പതി ആയുർവേദ ഹോമിയോ മെഡിക്കൽ ക്യാമ്പും കോംട്രസ്റ്റ് കണ്ണാശുപത്രി തലശ്ശേരിയുടെ നേതൃത്വത്തിൽ നേത്രരോഗ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു.
കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ബൈജു ഐ പി എസ് ഉദ്‌ഘാടനം ചെയ്തു. വാണിമേൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൽമ രാജു അധ്യക്ഷത വഹിച്ചു. എസ്എസ്എൽസി, പ്ലസ് ടു ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ വളയം സ്റ്റേഷൻ പരിധിയിലെ പട്ടികവർഗ്ഗ ഉന്നതികളിലെ വിദ്യാർഥികൾക്ക് അനുമോദനം നൽകി. ജില്ലാ പോലീസ് മേധാവി ഊരു മൂപ്പന്മാരെ പൊന്നാടയണയിക്കുകയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് മുമെന്റോ നൽകി അനുമോദിക്കുകയും ചെയ്തു.



വളയം ഇൻസ്പെക്ടർ ഓഫ് പോലീസ് അനിൽകുമാർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ നാദാപുരം ഡിവൈഎസ്പി ചന്ദ്ര മോഹൻ, വളയം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മനീഷ്, വാർഡ് മെമ്പർമാരായ ജാൻസി, ശിവരാം, പാലൂർ സ്കൂൾ ഹെഡ്മാസ്റ്റർ പ്രദീപൻ, രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരായ അനീഷ്, വിജയൻ എന്നിവരും ഊരു മൂപ്പൻ ജയൻ, ഊരു മൂപ്പത്തി പ്രിൻസി എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ രാജു എബ്രഹാം നന്ദി പറഞ്ഞു. മലയോര മേഖലയിൽ നിന്നും കായികരംഗത്ത് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും അനുമോദിച്ചു.
Onam Celebration 2025 medical camp and felicitation of winners organized at Vanimel