നാദാപുരം: (nadapuram.truevisionnews.com)കേരള മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ 283 ആം റാങ്ക് നേടി കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയ പടിഞ്ഞാറെ ചാമത്തൂരിലെ വിനായക് എസ്.നെ തൂണേരി വെസ്റ്റ് വാർഡ് കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു. അനുമോദന യോഗം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു.
വാർഡ് കോൺഗ്രസ് കമ്മിറ്റി ഏർപ്പെടുത്തിയ ഉപഹാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധാസത്യൻ വിനായകിന് സമ്മാനിച്ചു. ബാബു തയ്യുള്ളതിൽ അധ്യക്ഷത വഹിച്ചു. പി.രാമചന്ദ്രൻ, യുകെ വിനോദ് കുമാർ, പി കെ സുജാത, ജി.മോഹനൻ, എം ബിജേഷ്, കെ ദ്വരെ,കുഞ്ഞിരാമൻ കിഴക്കയിൽ, സജീവൻ ആവോലം, പ്രേംജിത്ത്, കുഞ്ഞിരാമൻ ചാമത്തൂർ. എന്നിവർ പ്രസംഗിച്ചു.



Vinayak S top rank in medical entrance exam