നാദാപുരം: (nadapuram.truevisionnews.com)വ്യത്യസ്തമാർന്ന രുചി വൈഭവവും, വൈവിധ്യമാർന്ന രൂപത്തിലും തേനൂറും മധുരം നുകരാൻ ഇപ്പോൾ ലോകമെങ്ങും. നാദാപുരത്തിൻ്റെ മണ്ണിൽ പിറന്ന ഹണി കേക്കിന്റെ നവീകരിച്ച ഔട്ട്ലെറ്റ് കല്ലാച്ചി ടൗണിൽ പ്രവർത്തനമാരംഭിച്ചു. നാദാപുരം എം എൽ എ ഇ കെ വിജയൻ ഉദ്ഘാടനം ചെയ്തു.
ആധുനീക രീതിയിൽ ഉദ്ഘാടന ശേഷം നവീകരിച്ച ഇന്ത്യയിലെ ആദ്യ ഔട്ട്ലെറ്റ് ആണ് കല്ലാച്ചിയിലെ ഹണി കേക്ക്. അഞ്ച് വർഷത്തോളമായി കല്ലാച്ചിയിൽ പ്രവർത്തച്ചു വരുന്ന ഔട്ട്ലെറ്റ് ആണിത്. നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി, ഹണി കേക്കിന്റെ സ്ഥാപകൻ ഷമീൽ സി എച്ച് എന്നിവർ മുഖ്യതിഥികളായി.



ഭക്ഷണപ്രിയർക്കും പുത്തൻ ഭക്ഷണങ്ങൾ തേടി പോകുന്ന യുവതയ്ക്കും നവ്യാനുഭവം നുകരാൻ ഹണി കേക്ക് പോലുള്ള സ്ഥാപനങ്ങൾ നാദാപുരത്തിൻ്റെ മണ്ണിൽ പ്രവർത്തിക്കുന്നതിൽ സന്തോഷമെന്ന് ഇ കെ വിജയൻ എം എൽ എ ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു.
പുതിയ രൂപവും പുതുമയുമായ അനുഭവവുമാണ് ഹണി കേക്ക് നാദാപുരത്തുകാർക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. കസ്റ്റമൈസ് കേക്കുകളും, വൈവിധ്യമുള്ള പാസ്ട്രികളും ഹോം ഡെലിവറി സൗകര്യവും ഹണി കേക്ക് നൽകുന്നു. ലോകമെമ്പാടും പ്രശംസിതമായ രുചികളും പുതിയ ഹണി സ്‌പെഷ്യൽ കേക്കിൽ ആസ്വദിക്കാം. യൂറോപ്യൻ രുചി വൈഭവങ്ങളുമായാണ് ഹണി സ്പഷ്യൽ കേക്ക് എത്തിയിരിക്കുന്നത്. യൂറോപ്പിന്റെ തനിമയോടെ ഇറക്കുമതി ചെയ്ത ചോക്ലേറ്റുകളും, ഹൃദയം കീഴടക്കുന്ന ഡെസേർട്ടുകളും, കൂടാതെ കിടിലൻ ബർഗറും ഇവിടെ ലഭ്യമാണ്.
Honey Special Cakes renovated outlet opens in Kallachi Town